റോഡ് മധ്യം മുന്നറിയിപ്പില്ലാതെ വാഹനം നിർത്തരുത്;അബുദാബി പോലീസ്

@ADPoliceHQ/ Twitter [screengrab]

വാഹനം റോഡിന്റെ മധ്യത്തിൽ പെട്ടെന്ന് നിർത്തിയിട്ടത് മൂലം സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് അബുദാബി പോലീസ് വിഷയത്തിൽ വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

റോഡിൻറെ മധ്യത്തിൽ വാഹനം നിർത്തിയിടുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ആവർത്തിച്ചു ബോധവൽക്കരണം  നടത്തി അബുദാബി പോലീസ്. വാഹനം റോഡിന്റെ മധ്യത്തിൽ പെട്ടെന്ന് നിർത്തിയിട്ടത് മൂലം സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് അബുദാബി പോലീസ് വിഷയത്തിൽ വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

ഹൈവേകളിൽ വാഹനം തകരാറിലായാൽ, മറ്റ് റോഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കാനും പിന്നിലെ കൂട്ടിയിടികൾ തടയാൻ വാഹനം ഹാർഡ് ഷോൾഡറിലേക്ക് മാറ്റാനും അതോറിറ്റി വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു. 
വാഹനം നീക്കാൻ കഴിയാത്ത സാഹചര്യത്തിൽ, മുന്നറിയിപ്പ് ത്രികോണം മറ്റ് ഡ്രൈവർമാർക്ക് കാണാൻ സാധിക്കുന്ന തരത്തിൽ അനുയോജ്യമായ അകലത്തിൽ സ്ഥാപിക്കണമെന്നും പോലീസിനെ വിളിക്കണമെന്നും അധികൃതർ  നിർദ്ദേശിച്ചു. 

More from Local News

Blogs