ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രിയാണ് ലിസ്

ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ലിസ് ട്രസ് . 81326 വോട്ടുകൾ നേടിയാണ് ലിസ് ട്രേസ് ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനകിനെ പരാജയപ്പെടുത്തിയതോടെ കൺസേർവീറ്റിവ് പാർട്ടി ലിസ് ട്രേസിനെ പ്രധാനമന്ത്രിയായി  തെരഞ്ഞെടുക്കുകയായിരുന്നു . കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സഭാസമിതി അധ്യക്ഷന്‍ ഗ്രഹാം ബ്രാഡിയാണ് തിരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചത്.2025 വരെയാണ്  ലിസ് ട്രെസ്‌ പ്രധാനമന്ത്രിയായി തുടരുക. 

ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രിയാണ് ലിസ്.  മാർഗരറ്റ് താച്ചർക്കും തെരേസ മെയ്ക്കും ശേഷം ബ്രിട്ടനെ നയിക്കുന്ന വനിതാ പ്രധാനമന്ത്രിയാണ്ലിസ് ട്രസ് . ഋഷി സുനകിനു 60 399 വോട്ടുകളാണ് ലഭിച്ചത്.20927 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലിസിന്റെ ജയം. 2014ൽ പരിസ്ഥിതിവകുപ്പ് സെക്രെട്ടറിയും 2021ൽ വിദേശകാര്യ സെക്രട്ടറിയും  ആയിരുന്നു ലിസ് . 

More from Local News

Blogs