യുഎഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലുമുള്ള കോവിഡ് വാക്‌സിൻ എടുക്കാത്ത ജീവനക്കാർ രണ്ട് ദിവസത്തിലൊരിക്കൽ പിസിആർ ടെസ്റ്റ് നടത്തണമെന്ന് പുതിയ നിയമം. ഇത് സംബന്ധിച്ചു ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സ് സർക്കുലർ പുറത്തിറക്കി. ആഗസ്റ്റ് 29 ന് ഉത്തരവ് പ്രാബല്യത്തിൽ വരും.

കോവിഡ് വാക്സിൻ സ്വീകരിക്കാൻ കഴിയില്ലെന്ന് കാണിച്ചു യു എ ഇ യിലെ അംഗീകൃത ആരോഗ്യ വകുപ്പിലെ അധികൃതരിൽ നിന്ന് മെഡിക്കൽ റിപ്പോർട്ടോ സർട്ടിഫിക്കറ്റോ ഹാജരാക്കുന്ന ജീവനക്കാരെ നിലവിൽ നിർബന്ധിത പിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഫെഡറൽ ഏജൻസികളുടെ ജോലിസ്ഥലങ്ങളിൽ നിത്യേന ഹാജരാകുന്ന കമ്പനികളുടെയും കരാർ അടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങളുടെയും പ്രതിനിധികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും സർക്കുലർ പുറപ്പെടുവിച്ചു. ഒരു ഫെഡറൽ ഏജൻസിയിൽ ജോലി ചെയ്യുന്ന വാക്‌സിൻ എടുക്കാത്ത ചെയ്യാത്ത ജീവനക്കാരന്റെ പിസിആർ ടെസ്റ്റ് ചെലവുകൾ സ്വകാര്യ കമ്പനികൾ വഹിക്കണം, കൂടാതെ ഓരോ 48 മണിക്കൂറിലും പരിശോധന നടത്തണം. അതെ സമയം പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച ജീവനക്കാരെ പിസിആർ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

UAE's Rashid Rover 2 heads to US for Moon mission prep
UAE stands in solidarity with Afghanistan after deadly quake
UAE offers condolences to Kenya over landslide victims
Over 500 officials to convene for UAE Government Annual Meetings
H.H. Sheikh Mohammed shares message of pride, unity on Flag Day
UAE President marks Flag Day with special tribute to retired service personnel
UAE, US partner to enhance collaboration in energy and AI
Light rain forecast for parts of UAE