വിദേശ ബാങ്കിന്റെ ശാഖയ്ക്ക് 600,000 ദിർഹം പിഴ

wam

ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന 2018 ലെ 14-ാം നമ്പർ ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 137 പ്രകാരമാണ് നടപടി

 യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു വിദേശ ബാങ്കിന്റെ ശാഖയ്ക്ക് 600,000 ദിർഹം പിഴ ചുമത്തി.
വിപണി പെരുമാറ്റച്ചട്ടങ്ങളും ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങളും പാലിക്കാത്തതിനാണ് പിഴ.
സെൻട്രൽ ബാങ്ക് നടത്തിയ പരിശോധനയിൽ യുഎഇ ബാങ്കിംഗ് മാനദണ്ഡങ്ങളുടെ ലംഘനം കണ്ടെത്തുകയും ചെയ്തു . 

ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന 2018 ലെ 14-ാം നമ്പർ ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 137 പ്രകാരമാണ് നടപടി സ്വീകരിച്ചത്.രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലുടനീളം സുതാര്യതയും സത്യസന്ധതയും ഉയർത്തിപ്പിടിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അധികൃതർ പറയുന്നു.
 

More from Local News

Blogs