ഷാർജ എമിറേറ്റ് 'ശിശു സൗഹൃദ' നഗരം

file photo

.ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് . 

ഷാർജ എമിറേറ്റിനെ 'ശിശു സൗഹൃദ' നഗരമായി  പ്രഖ്യാപിച്ചു .ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് . 

കുട്ടികൾക്കും കുടുംബങ്ങൾക്കും സുരക്ഷിതത്വം നിറഞ്ഞതും അവരെ   ഉൾക്കൊള്ളുന്നതും പിന്തുണക്കുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഷാർജയുടെ ദീർഘകാല  ശ്രമത്തിന്റെ  നാഴികക്കല്ലാണ് ഈ പ്രഖ്യാപനം.

ഷാർജയിൽ പൊതുജനങ്ങളുടെ ആരോഗ്യം, നഗരാസൂത്രണം, ജോലിസ്ഥലങ്ങൾ, പൊതു സേവനങ്ങൾ എന്നിവയിലുടനീളം സമഗ്രവും കുടുംബ കേന്ദ്രീകൃതവുമായ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള വർഷങ്ങളുടെ പ്രവർത്തനത്തെ തുടർന്നാണ്  എമിറേറ്റിനെ 'ശിശു സൗഹൃദ' നഗരമായി  പ്രഖ്യാപിച്ചത്.
2011 ൽ ആരംഭിച്ച 'ഷാർജ ചൈൽഡ് ഫ്രണ്ട്‌ലി' പദ്ധതിയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ പ്രഖ്യാപനം .അമ്മയ്ക്കും കുഞ്ഞിനും സൗഹൃദപരമായ ആരോഗ്യ സൗകര്യങ്ങൾ, കുടുംബാധിഷ്ഠിത പൊതു ഇടങ്ങൾ,  മാതൃ-ശിശു ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ബോധവൽക്കരണ പരിപാടികൾ എന്നിവ സമീപകാല സംരംഭങ്ങളിൽ ഉൾപ്പെടുന്നു.
ജോലി-ജീവിത സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി 12 ആഴ്ചത്തെ പൂർണ്ണ ശമ്പളത്തോടുകൂടിയ പ്രസവാവധിയും നാല് ദിവസത്തെ പ്രവൃത്തി ആഴ്ചയും ഷാർജ  എമിറേറ്റ് നേരത്തെ തന്നെ സ്വീകരിച്ചിരുന്നു.

 

ഷാർജയുടെ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ അംഗീകാരം നേടിയിട്ടുണ്ട്.

More from Local News

Blogs