ഷാർജയിൽ വനിതാ സർക്കാർ ജീവനക്കാരെ സഹായിക്കുന്നതിനായി 'കെയർ ലീവ്' പദ്ധതി

വനിതാ സർക്കാർ ജീവനക്കാർക്കുള്ള പുതിയ അവധി നയം ഷാർജ അംഗീകരിച്ചു.

"കെയർ ലീവ്" എന്ന് വിളിക്കപ്പെടുന്ന ഇത്, മെഡിക്കൽ അവസ്ഥകളോ വൈകല്യങ്ങളോ ഉള്ള കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനായി പുതിയ അമ്മമാരെ വീട്ടിൽ തന്നെ തുടരാൻ സഹായിക്കുന്നതാണ്.

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുതിയ അവധി നയം അംഗീകരിച്ചത്.

ബന്ധപ്പെട്ട അതോറിറ്റി അംഗീകരിച്ചുകഴിഞ്ഞാൽ, പ്രസവാ-വധി അവസാനിച്ചതിന് ശേഷം "കെയർ ലീവ്" അവധി ആരംഭിക്കും.

ഷാർജ മാനവ വിഭവ- ശേഷി വകുപ്പ് ചെയർമാൻ അബ്ദുല്ല ഇബ്രാഹിം അൽ സാബിയാണ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

 

More from Local News

Blogs