ഷെയ്ഖ് സായിദിനെയും ഷെയ്ഖ് റാഷിദിനെയും ആദരിക്കുന്നതിനായി പ്രത്യേക പതിപ്പ് നാണയങ്ങൾ പുറത്തിറക്കി യു.എ.ഇ

ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ പൈതൃകങ്ങളെ ആദരിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ  സ്വർണ്ണ , വെള്ളി സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്.

40 മില്ലീ മീറ്റർ വ്യാസമുള്ള സ്വർണ്ണ നാണയത്തിൽ രണ്ട് നേതാക്കളുടെയും മുഖങ്ങളും, യുഎഇ ദേശീയ ചിഹ്നവും, ഉണ്ടാകും.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് സെൻട്രൽ ബാങ്കിന്റെ പേര് അറബിയിലും ഇംഗ്ലീഷിലും ആലേഖനം ചെയ്തിട്ടുണ്ട്. 40 ഗ്രാം ഭാരമുള്ള നാണയങ്ങൾ അബുദാബിയിലെ സെൻട്രൽ ബാങ്കിന്റെ ആസ്ഥാനം വഴി മാത്രമായിരിക്കും ലഭ്യമാകുക.

വെള്ളി നാണയത്തിൽ 50 മില്ലീമീറ്റർ വ്യാസമുള്ള അതേ രൂപകൽപ്പനയും അറബിയിൽ "സ്മരണിക നാണയം" എന്ന വാക്യവും ഉണ്ടായിരിക്കും. ഇതിന് 50 ഗ്രാം ഭാരമുണ്ടാകും, സെൻട്രൽ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വെള്ളി നാണയങ്ങൾ  ലഭ്യമാകും. ഇതിന്റെ മൂല്യം 100 ദിർഹം ആയിരിക്കും.

More from Local News

Blogs