സാംസ്കാരിക ഉച്ചകോടിക്ക് അബുദാബിയിൽ തുടക്കമായി

5 ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി സാംസ്കാരിക വിജ്ഞാന വികസന മന്ത്രി നൂറ അൽ കാബി ഉദ്ഘാടനം ചെയ്തു.

സാംസ്കാരിക വിനോദ സഞ്ചാര വിഭാഗം സംഘടിപ്പിക്കുന്ന സാംസ്കാരിക ഉച്ചകോടിക്ക് അബുദാബിയിൽ തുടക്കമായി. 5 ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി സാംസ്കാരിക വിജ്ഞാന വികസന മന്ത്രി നൂറ അൽ കാബി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക ഉത്തരവാദിത്തവും പുതിയ സാങ്കേതിക വിദ്യയും എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടിയിൽ സാംസ്കാരിക ലോകം നേരിടുന്ന വെല്ലുവിളികളാണ് പ്രധാനമായും ചർച്ച ചെയ്യുക. ഇതോടനുബന്ധിച്ച് ചർച്ചകളും , ശിൽപശാലകളും , കലാപരിപാടികളും  സംഘടിപ്പിക്കും. 

More from Local News

Blogs