
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവ് പുറപ്പെടുവിച്ചു
എമിറാത്തി സർക്കാർ ജീവനക്കാരുടെ വിവാഹത്തിന് 10 പ്രവൃത്തി ദിവസത്തെ ശമ്പളത്തോടുകൂടിയഅവധി അനുവദിച്ചു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവ് പുറപ്പെടുവിച്ചു.
2025 ലെ ഡിക്രി നമ്പർ (31) അനുസരിച്ചു ഉത്തരവ് ദുബായ് സർക്കാർ വകുപ്പുകൾ, ജുഡീഷ്യൽ അധികാരികൾ, ദേശീയ സൈന്യം, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ഉൾപ്പെടെയുള്ള പ്രത്യേക വികസന മേഖലകളിലെയും ഫ്രീ സോണുകളിലെയും സംഘടനകൾ എന്നിവയിൽ ജോലി ചെയ്യുന്ന യുഎഇ പൗരന്മാർക്ക് ബാധകമാണ്. പ്രൊബേഷൻ കാലയളവ് പൂർത്തിയാക്കിയ പൗരന്മാർക്ക് മാത്രമാണ് ഉത്തരവനുസരിച്ചു ശമ്പളത്തോടുകൂടിയഅവധി ലഭിക്കുക. 2024 ഡിസംബർ 31 ന് ശേഷമുള്ള സർട്ടിഫൈഡ് വിവാഹ കരാർ നൽകണം. എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ അംഗീകരിച്ചാൽ മറ്റ് ഗ്രൂപ്പുകളെയും പിന്നീട് ഉൾപ്പെടുത്താം.
ജീവനക്കാർക്ക് അവരുടെ വിവാഹ തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ വിവാഹ അവധി ഉപയോഗിക്കാം. കൂടാതെ മറ്റ് തരത്തിലുള്ള അവധികളുമായി സംയോജിപ്പിക്കാനും സാധിക്കും.
വിവാഹ അവധി സമയത്ത് ജീവനക്കാരെ ജോലിയിലേക്ക് തിരികെ വിളിക്കാൻ കഴിയില്ല.