ഹോം ക്വാറന്റൈൻ നിയമങ്ങൾ പുതുക്കി അബുദാബി

പുതുക്കിയ നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.  

ഹോം ക്വാറന്റൈൻ നിയമങ്ങൾ പുതുക്കി അബുദാബി. കോവിഡ് പോസിറ്റീവ് കേസുള്ള ഒരാളുമായി സമ്പർക്കത്തിൽ വരുന്ന വാക്‌സിനേഷൻ എടുത്തവർ ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനിൽ പോകുകയും  ആറാം ദിവസം പി സി ആർ പരിശോധന നടത്തുകയും വേണം. പി സി ആർ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ ഏഴാം ദിവസം റ്വിസ്റ്റ് ബാൻഡ്  നീക്കം ചെയ്യാം. അതേസമയം  പോസിറ്റീവ് കേസുള്ള ഒരാളുമായി സമ്പർക്കത്തിൽ വരുന്ന വാക്‌സിനേഷൻ എടുക്കാത്തവർ പന്ത്രണ്ട് ദിവസം ക്വാറന്റൈനിൽ പോകണം. പതിനൊന്നാം ദിവസം പി സി ആർ പരിശോധന നടത്തണം. റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ പന്ത്രണ്ടാം ദിവസം റ്വിസ്റ്റ് ബാൻഡ്  നീക്കം ചെയ്യാം. ഹോം ക്വാറന്റൈനിൽ രജിസ്റ്റർ ചെയ്തവർക്ക് അൽ ദഫ്‌റയിലെ മദീനത് സയ്ദ് ,അഡ്‌നോക് അബുദാബി,സയ്ദ് പോർട്ട്,മഫ്‌റഖ് ഹോസ്പിറ്റൽ, അലൈൻ കൺവെൻഷൻ സെന്റർ,അൽ ഖുബൈസി, അൽ ദഫ്‌റയിലെ സെഹ ആശുപത്രികൾ എന്നിവിടങ്ങൾ എത്തി സൗജന്യ വാക്ക് ഇൻ പി സി ആർ പരിശോധന നടത്തി റ്വിസ്റ് ബാൻഡ് നീക്കം ചെയ്യാൻ സാധിക്കും. പുതുക്കിയ നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.  

More from Local News

Blogs