News of the Day with KK

പ്രധാന വാർത്തകൾ

കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽനിന്ന് സേനാ പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായതായി റിപ്പോർട്ട്. 
പ്രവാസികൾക്ക് കേരളത്തിലേക്ക് മടങ്ങുന്നതിനു മുൻപ് കോവിഡ് ടെസ്റ്റ് നടത്തണമെന്ന കേരളസർക്കാർ നിർദേശം കേന്ദ്ര സർക്കാർ തള്ളി.നിർദേശം അപ്രായോഗികമെന്ന് കേന്ദ്രം.ചർച്ച തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ദുബൈയിൽ അടുത്ത അധ്യയന വർഷം മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം തുറന്നു പ്രവർത്തിക്കുമെന്ന് KHDA .അനുയോജ്യമായ പ്രവർത്തനരീതി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ തെരഞ്ഞെടുക്കാം.അടുത്ത അധ്യയനവർഷം ഫീസ് വർധന ഉണ്ടാകില്ലെന്നും KHDA.
യു എ ഇ യിൽ ഇന്ന് 380 പേർക്ക് കോവിഡ്,657പേർക്ക് രോഗമുക്തി.രണ്ട് മരണം 
ഇന്ത്യയിൽ കോവിഡ് മൂലമുള്ള മരണം പതിനാലായിരം കടന്നു.
കേരളത്തിൽ ഇന്ന് 141 പേർക്ക് കോവിഡ്,60 പേർക്ക് രോഗവിമുക്തി.ഒരു മരണം.സമൂഹ വ്യാപനത്തിന്റെ കാര്യത്തിൽ അതീവ ജാഗ്രതവേണമെന്ന് മുഖ്യമന്ത്രി 

More from News of the Day with KK

Blogs