News of the Day with KK

പ്രധാന വാർത്തകൾ

അബുദാബിയിലേക്കുള്ള യാത്രാ നിയന്ത്രണം തുടരും.രാത്രിയാത്രാ നിയന്ത്രണവും കുട്ടികൾക്കും പ്രായമായവർക്കുമുള്ള യാത്രാ നിയന്ത്രണവും നീക്കിയെങ്കിലും കോവിഡ് പ്രതിരോധത്തിൽ അതീവ ജാഗ്രത തുടരണമെന്ന് യു എ ഇ ആരോഗ്യമന്ത്രാലയം.

പ്രവാസികളെ കൊണ്ടുവരുന്ന കാര്യത്തിൽ കേരളത്തിന് മാത്രമായി പ്രത്യേക നിബന്ധനകൾ വിദേശകാര്യവകുപ്പിനു നടപ്പാക്കാനാവില്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.കേന്ദ്ര സർക്കാരിന് കാര്യങ്ങളിൽ വ്യക്തത ഉണ്ടെന്നും മന്ത്രി കേന്ദ്ര സർക്കാരിനോട് ചോദിച്ചാൽ കാര്യങ്ങൾക്ക് വ്യക്തത ലഭിക്കുമെന്നും മുഖ്യമന്ത്രി.
യു എ ഇ യിൽ ഇന്ന് 430പേർക്ക് കോവിഡ്.760പേർക്ക് രോഗവിമുക്തി.ഒരു മരണം.
ഇന്ത്യയിൽ കോവിഡ് മൂലമുള്ള മരണം 14894  
കേരളത്തിൽ ഇന്ന് 123 പേർക്ക് കൂടി കോവിഡ്.53 പേർക്ക് കൂടി രോഗവിമുക്തി.ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ കോവിഡ് രോഗികൾ കൂടുമെന്ന് മുഖ്യമന്ത്രി 

More from News of the Day with KK

Blogs