കൊവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ചാവും കാണികളെ പ്രവേശിക്കുക
ഐപിഎലിന്റെ പതിനഞ്ചാം സീസണില്‍ 25 ശതമാനം കാണികള്‍ക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചു .കൊവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ചാവും കാണികളെ പ്രവേശിക്കുക. വാംഖഢെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തോടെ പതിനഞ്ചാം സീസണ് തുടക്കം കുറിക്കും. മുംബൈ, നവി മുംബൈ, പുനെ എന്നിവിടങ്ങളിലെ മൂന്ന് വേദികളിലായാണ് ലീഗ് ഘട്ടത്തിലെ 70 മത്സരങ്ങള്‍ നടക്കുന്നത്. 20 മത്സരങ്ങൾ വാങ്കഡെ സ്റ്റേഡിയത്തിലും പാട്ടീല്‍ സ്റ്റേഡിയത്തിലും നടക്കും . ബ്രബോണിലും മുംബൈ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിലുമായി 15 മത്സരങ്ങൾ വീതവും നടക്കും. മത്സരക്രമം ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്പനയും ആരംഭിച്ചു.


Morocco beat UAE to reach FIFA Arab Cup final
Mid East Falcons win inaugural United Series Championship in Dubai
UAE to face Morocco in FIFA Arab Cup semi-final
Man City beat Palace, Villa edge West Ham in five-goal thriller
