കോവിഡിന്റെ ഡെല്‍റ്റ വകഭേദം ടോക്യോയില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് ജപ്പാന് പ്രധാനമന്ത്രി
കോവിഡ് വ്യാപനത്തെത്തുടർന്ന് ടോക്യോ ഒളിമ്പിക്സിന് കാണികളെ അനുവദിക്കില്ലെന്ന് സംഘാടക സമിതി അറിയിച്ചു. ടോക്യോയിലെ വേദികളില്‍ കാണികളെ അനുവദിക്കേണ്ടെന്ന് ഒരു കരാറിലെത്തിയിരിക്കുന്നു എന്നാണ് ജപ്പാന് ഒളിമ്പിക്സ് മന്ത്രി തമായോ മരുകാവ പറഞ്ഞു.
ഒളിമ്പിക്സ് മത്സരങ്ങളില്‍ ഭൂരഭാഗവും അടച്ചിട്ട വേദികളിലായിരിക്കും നടക്കുക. ജപ്പാന് ഗവണ്മെന്റ് പ്രതിനിധികള്‍, ഒളിമ്പിക്സ് സംഘാടകര്‍, പാരാലമ്പിക്സ് പ്രതിനിധികള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് കാണികളെ അനുവദിക്കേണ്ട എന്ന തീരുമാനത്തിലെത്തിയത്. അതെ സമയം നിയന്ത്രിത രീതിയില്‍ ഒളിമ്പിക് നടത്തേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് ടോക്യോ 2020 ഒളിമ്പിക് പ്രസിഡന്റ് സൈക്കോ ഹഷിമോട്ടോ പറഞ്ഞു. നിലവില്‍ ടിക്കറ്റ് വാങ്ങിയവരോട് ക്ഷമചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ടോക്യോയില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് ജപ്പാന് പ്രധാനമന്ത്രി യോഷിഹിദെ സുഗ മാധ്യമങ്ങളോട് പറഞ്ഞു.

Mid East Falcons win inaugural United Series Championship in Dubai
UAE to face Morocco in FIFA Arab Cup semi-final
Man City beat Palace, Villa edge West Ham in five-goal thriller
Rodrygo's winner lifts Real Madrid past Alaves to end losing streak
