മുൻനിര ബാറ്റ്‌സ്മാൻമാരെ ജെയിംസ് ആന്റേഴ്സൺ പുറത്താക്കി. എട്ട് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങിയാണ് ആന്‍ഡേഴ്‌സന്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തിയത്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 78 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ മുൻനിര ബാറ്റ്‌സ്മാൻമാരെ ജെയിംസ് ആന്റേഴ്സൺ പുറത്താക്കി. ക്യാപ്റ്റൻ വിരാട് കോഹ്ലി , രാഹുൽ, പൂജാര എന്നിവരുടെ വിക്കറ്റുകളാണ് ആന്റേഴ്‌സൻ വീഴ്ത്തിയത്. എട്ട് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങിയാണ് ആന്‍ഡേഴ്‌സന്‍ ഈ മൂന്നു വിക്കറ്റുകളും വീഴ്ത്തിയത്. ഓവർട്ടനും മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. രോഹിത് ശർമ്മ , മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെയാണ് ഓവർടൺ പുറത്താക്കിയത്. അജിൻക്യ രഹാനെ , ഋഷഭ് പന്ത് എന്നിവരെ റോബിൻസൺ പുറത്താക്കിയപ്പോൾ സാം കറന്‍ രബീന്ദ്ര ജഡേജയെയും ജസ്പ്രീത് ബുംറയേയും പുറത്താക്കി. 105 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. രഹാനെയും രോഹിത് ശർമയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്. ക്യാപ്റ്റൻ വിരാട് കോഹ്ലി ഏഴ് റൺ മാത്രമാണ് നേടിയത്. കെ എൽ രാഹുലിനും മുഹമ്മദ് ഷമിക്കും റണ്ണൊന്നും നേടാൻ കഴിഞ്ഞില്ല.

Brook's defiant ton in vain as New Zealand beat England
Bencic tames Noskova to win Tokyo title
We need to find answers to stop Liverpool slide, says Slot
Rohit and Kohli bid likely farewell to Australia as winners
