ബംഗ്ലാദേശിനെ 110 റൺസിന് പരാജയപ്പെടുത്തി
വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് ജയം. ജയത്തോടെ ഇന്ത്യൻ ടീം സെമി ഫൈനൽ സാധ്യതകൾ നിലനിർത്തി. ഹാമിൽട്ടണിൽ ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെയാണ് ഇന്ത്യ 110 റൺസിന് പരാജയപ്പെടുത്തിയത് . സ്കോർ ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ്. ബംഗ്ലാദേശ് 40.3 ഓവറിൽ 119 റൺസിന് പുറത്തായി . ഇന്ത്യയുടെ യെസ്‌തിക ഭാട്ടിയ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ച വച്ചു. ഷെഫാലി വർമ്മ 42 റൺസും, സ്‌മൃതി മാന്താന, പൂജ എന്നിവർ 30 റൺസ് വീതവും നേടി. ഇന്ത്യയ്ക്ക് വേണ്ടി സ്നേഹ് റാണ 4 വിക്കറ്റ് വീഴ്ത്തി. ജൂലാൻ , പൂജ എന്നിവർ രണ്ട് വിക്കറ്റ് വീതവും, രാജേശ്വരി പൂനം എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ടൂർണമെന്റിലെ മൂന്നാമത്തെ ജയമാണ് ഇന്ത്യൻ വനിതകൾ കരസ്ഥമാക്കുന്നത്.
ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി.


Brook's defiant ton in vain as New Zealand beat England
Bencic tames Noskova to win Tokyo title
We need to find answers to stop Liverpool slide, says Slot
Rohit and Kohli bid likely farewell to Australia as winners
