PODCAST

SPECIAL NEWS

 • എല്ലാവർക്കും കിട്ടുമോ വാക്സിൻ?

  സാമ്പത്തിക അസമത്വം  ആരോഗ്യ അസമത്വം  ലിംഗ അസമത്വം  ഇങ്ങനെ പറഞ്ഞുപോയാൽ അതേയുള്ളൂ.. കൊറോണയ്ക്ക് ഈ അസമത്വം ഒന്നുമില്ലായിരുന്നു. വൈറസ് കേറിപ്പിടിച്ചത് പണം നോക്കിയല്ല  ലിംഗം നോക്കിയല്ല  ആരോഗ്യം നോക്കിയല്ല  വർഗ്ഗം നോക്കിയല്ല  ഒന്നുമല്ല അതോടെ ലോകം ഒന്നാകെ പൊറുതിമുട്ടി   ഇനിയിപ്പോൾ പരിഹാരം പ്രതിരോധ വാക്സിൻ മാത്രം  അതാണിപ്പോൾ അന്തിമ ഘട്ടത്തിൽ  ആർക്കൊക്കെ കിട്ടും വാക്സിൻ? പ്രധാന ചോദ്യം  എല്ലാവർക്കുമെന്നാണോ ഉത്തരം. എങ്കിലൊരു മറുചോദ്യം കുടിവെള്ളം എല്ലാവർക്കും കിട്ടിയോ? ശുദ്ധവായു എല്ലാവർക്കും ലഭ്യമാണോ? ആരോഗ്യ പ്രതിരോധ വാക്സിനുകൾ? പോഷകങ്ങൾ? ...........അങ്ങനെ അങ്ങനെ... അപ്പോൾ പിന്നെ വാക്സിൻ എല്ലാവർക്കും കിട്ടുമോ? സ്‌പെഷ്യൽ ന്യൂസ്  എല്ലാവർക്കും കിട്ടുമോ വാക്സിൻ? See omnystudio.com/listener for privacy information.

 • പോലീസ് നിയമഭേദഗതിക്കൊരു മറുവായന

  ''ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന്  വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്.  ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം  ആശങ്ക പ്രകടിപ്പിച്ചു.  ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല'' - പിണറായി വിജയൻ, കേരള മുഖ്യമന്ത്രി  മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയോടെ പോലീസ് നിയമ  ഭേദഗതിയെച്ചൊല്ലിയുള്ള ആശങ്കകൾ കഴിഞ്ഞു. നിയമങ്ങൾ സാരോപദേശ കഥകളല്ല ഇഷ്ടം പോലെ വ്യാഖാനിക്കാൻ കഴിയുന്നതല്ല   അതിനൊരു മറുവായനയും ഉണ്ടാവാൻ പാടില്ല  അതുണ്ടായി എന്നതായിരുന്നു നിയമഭേദഗതിയിൽ സംഭവിച്ചത് സ്‌പെഷ്യൽ ന്യൂസ്  പോലീസ് നിയമഭേദഗതിക്കൊരു മറുവായന See omnystudio.com/listener for privacy information.

 • ജോക്കുട്ടന്റെ അച്ഛനും ഒറ്റയടിപ്പാതകളിലെ ജഡ്ജിയും

  ഹൃദയഭേദകമായ ഒരു കുറിപ്പായിരുന്നു അത്.  കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ  പി.ജെ.ജോസഫിന്റെ ഭിന്നശേഷിയുള്ള മകൻ  ജോക്കുട്ടന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള കുറിപ്പ്.  എഴുതിയത് തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കൂടിയായ എസ് സുധീപ്. ഞങ്ങളുടെ തൊടുപുഴയിലുണ്ട്  ഭിന്നശേഷിക്കാരനായ മകൻ്റെ  ജനനം തന്നെ കൂടുതൽ നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനുമാക്കി  എന്നു പറഞ്ഞ ഒരച്ഛൻ. ആ മകനായി മാറ്റിവച്ച സ്വത്തിൽ നിന്ന് എൺപത്തിനാലു ലക്ഷം രൂപ  കനിവ് എന്ന ചാരിറ്റബിൾ ട്രസ്റ്റിനായി നീക്കിവച്ച അച്ഛൻ. നിർദ്ധനരായ എഴുനൂറോളം കിടപ്പുരോഗികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകാനായി ആ വസ്തുവിലെ മരങ്ങൾ വെട്ടി വിറ്റ് ആദ്യം പണം കണ്ടെത്തിയ അച്ഛൻ. ഇന്നലെ ആ അച്ഛൻ്റെ ജീവിതത്തിൽ നിന്നു കൊഴിഞ്ഞു വീണത് രണ്ടിലകളായിരുന്നില്ല, മകൻ എന്ന വന്മരമായിരുന്നു.   സ്‌പെഷ്യൽ ന്യൂസ്  ജോക്കുട്ടന്റെ അച്ഛനും ഒറ്റയടിപ്പാതകളിലെ ജഡ്ജിയും See omnystudio.com/listener for privacy information.

 • മലയാളിയുടെ മുദ്രാവാക്യങ്ങൾ

  ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയിലെ റവന്യു മന്ത്രി കെ ആർ ഗൗരി  തൊഴിൽ ഗതാഗത മന്ത്രി ടി വി തോമസ്  ഇവരുടെ വിവാഹവും 1957 ൽ  അന്ന് ഇ എം എസ് മന്ത്രിസഭക്കെതിരെ പ്രതിഷേധിച്ചവർ  ഉയർത്തിയ മുദ്രാവാക്യങ്ങളിലൊന്ന്  ''ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു  റൗഡിത്തോമാ സൂക്ഷിച്ചോ'' മറ്റൊന്ന്  ''ചാത്തൻ പൂട്ടാൻ പോകട്ടെ  ചാക്കോ നാടു ഭരിക്കട്ടെ'' തികഞ്ഞ ജാതി വിരുദ്ധത  എഴുപതാണ്ടുകൾക്കിപ്പുറം പിണറായിക്കെതിരെ ഉയർന്ന മുദ്രാവാക്യത്തിലും ജാതി വിരുദ്ധത പ്രകടമായിരുന്നു!   സ്‌പെഷ്യൽ ന്യൂസ്  മലയാളിയുടെ മുദ്രാവാക്യങ്ങൾ See omnystudio.com/listener for privacy information.

 

BIG BREAKFAST CLUB

 

RADIOACTIVE