പുതുതായി 59,258 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,18,51,393 ആയി ഉയര്‍ന്നു.
മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക്. ഇന്നലെ 1,26,789 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,29,28,574 ആയി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 685 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,66,862 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10ലക്ഷത്തിലേക്ക് നീങ്ങുകയാണ്. 9,10,319 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
പുതുതായി 59,258 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,18,51,393 ആയി ഉയര്‍ന്നു. നിലവില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 9 കോടി കടന്നു. 9,01,98,673 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 59,907 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശില്‍ 6000പേര്‍ക്കും ഗുജറാത്തില്‍ 3500 പേര്‍ക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

EU calls on restraint in Venezuela
Trump says Venezuela's Maduro captured after strikes
Russian strike on Ukraine's Kharkiv kills two, injures 25
Two dead as strong earthquake hits Mexico
