കേരളത്തിൽ ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണ്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ പദ്ധതി
കേരളത്തിൽ ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണ്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സഹകരണസംഘങ്ങളും ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി. വിദ്യാ തരംഗിണി എന്ന പേരിലുള്ള പദ്ധതി അനുസരിച്ച് ജൂലൈ 31 വരെ പലിശരഹിത വായ്പയ്ക്കായി അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ 10,000 രൂപ വായ്പ നല്‍കും.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ഓണ്‍ലൈന്‍ ക്ലാസുകളാണ് നടന്നുവരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഡിജിറ്റല്‍ പഠനം സാധ്യമാകാത്ത നിരവധി കുട്ടികളുടെ ബുദ്ധിമുട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പലിശരഹിത വായ്പ അനുവദിക്കാന്‍ സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് സഹകരണവകുപ്പ് നിര്‍ദേശം നല്‍കിയത്. ഒരു വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ വാങ്ങാന്‍ 10,000 രൂപ വായ്പ നല്‍കും. നാളെ മുതല്‍ ജൂലൈ 31 വരെ വായ്പ നല്‍കും. ഒരു സംഘത്തിന് 50,000 രൂപ വരെ വായ്പ നല്‍കാം. സ്കൂള്‍ അധികൃതരുടെ സാക്ഷ്യപത്രം സഹിതമാണ് മൊബൈല്‍ ഫോണിനായി അപേക്ഷിക്കേണ്ടത്. രണ്ടുവര്‍ഷം കൊണ്ട് തുല്യഗഡുക്കളായി തിരിച്ചടയ്ക്കണമെന്നും പദ്ധതിയില്‍ പറയുന്നു.

Russia plans nuclear power plant on the moon within a decade
Southeastern Taiwan shaken by 6.1 magnitude quake
At least two killed in Pennsylvania nursing home explosion
Turkey says electrical failure reported before Libyan military jet crash
