അസ്ഥിരമായ കാലാവസ്ഥ;റാസൽഖൈമയിലെ സർക്കാർ സ്കൂളുകളിൽ വിദൂര പഠനം

ജനുവരി 26വ്യാഴം , ജനുവരി 27 വെള്ളി ദിവസങ്ങളിൽ വിദ്യാർത്ഥികൾ റിമോട്ട് ലേണിംഗിലേക്ക് മാറുമെന്ന് റാസ് അൽ ഖൈമ എമിറേറ്റിലെ പ്രാദേശിക എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ മാനേജ്മെന്റ് ടീം

അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് റാസൽഖൈമയിലെ സർക്കാർ സ്കൂളുകളിൽ വിദൂര പഠനത്തിനു തീരുമാനം. ജനുവരി 26വ്യാഴം , ജനുവരി 27 വെള്ളി ദിവസങ്ങളിൽ വിദ്യാർത്ഥികൾ റിമോട്ട് ലേണിംഗിലേക്ക് മാറുമെന്ന് റാസ് അൽ ഖൈമ എമിറേറ്റിലെ പ്രാദേശിക എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അറിയിച്ചു. ഇന്ന്  യുഎഇയുടെ വിവിധ  ഭാഗങ്ങളിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ അനുഭവപ്പെട്ടു . വരും ദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്നാണ് വിവരം. 

More from Local News