ഐഎംഡി വേൾഡ് കോംപറ്റിറ്റീവ്നെസ് 2026 സൂചികയിലാണ് യു എ ഇ റാങ്കിങ്ങിൽ നേട്ടം കൈവരിച്ചത്
ആഗോളതലത്തിൽ സാമ്പത്തിക പ്രകടനത്തിൽ യു എ ഇ ഒന്നാം സ്ഥാനം നേടിയതിന് രാജ്യത്തെ പ്രശംസിച്ചു യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മൊത്തത്തിലുള്ള മത്സരക്ഷമതയിൽ യുഎഇ അഞ്ചാം സ്ഥാനത്തു എത്തി. തുടർച്ചയായ പത്താം വർഷവും പ്രാദേശികമായി സാമ്പത്തിക പ്രകടനത്തിൽ യുഎഇ ഒന്നാം സ്ഥാനം നിലനിർത്തിയതായി ഷെയ്ഖ് മുഹമ്മദ് എക്സിൽ കുറിച്ചു. ഐഎംഡി വേൾഡ് കോംപറ്റിറ്റീവ്നെസ് 2026 സൂചികയിലാണ് യു എ ഇ റാങ്കിങ്ങിൽ നേട്ടം കൈവരിച്ചത്.
സർക്കാർ നയം , തൊഴിൽ, അന്താരാഷ്ട്ര അനുഭവം, ദേശീയ സംസ്കാരം, വ്യോമ ഗതാഗതത്തിന്റെ ഗുണനിലവാരം എന്നിവയിലും യുഎഇ ഒന്നാം സ്ഥാനത്തെത്തി.പൗരന്മാർക്ക് AI-യിലുള്ള വിശ്വാസം, സ്ഥാപനങ്ങളുടെ സൃഷ്ടി, പാർലമെന്റിലും നഗര മാനേജ്മെന്റിലും സ്ത്രീകളുടെ പങ്കാളിത്തം എന്നിവയ്ക്ക് ആഗോളതലത്തിൽ യു എ ഇയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു.സർക്കാർ കാര്യക്ഷമത, AI-യിലെ കമ്പനികളുടെ നിക്ഷേപം, നിയമ, നിയന്ത്രണ ചട്ടക്കൂട് എന്നിവയ്ക്ക് ആഗോളതലത്തിൽ നാലാം സ്ഥാനവും ലഭിച്ചു.
ദേശീയ സമീപനം, കാര്യക്ഷമത, വിവിധ മേഖലകളിലെ ടീമുകളുടെ പരിശ്രമം എന്നിവയാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ കാരണമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.ഈ മത്സരശേഷി ഒരു താൽക്കാലിക ലക്ഷ്യമല്ലെന്നും മറിച്ച് ജീവിത നിലവാരം ഉയർത്തുന്നതിനും രാജ്യത്തിലുള്ള ആഗോള ആത്മവിശ്വാസം ഉറപ്പിക്കുന്നതിനും, യുഎഇയുടെ ഭാവി കൂടുതൽ അഭിവൃദ്ധിയും സ്ഥിരതയും കൈവരിച്ചു മുന്നേറുന്നുവെന്ന് സ്ഥിരീകരിക്കുന്നതിനുമുള്ള ഒരു തുടർച്ചയായ ശ്രമമാണ് എന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള പ്രായ പരിധി 15 ആയി നിശ്ചയിച്ച് യു എ ഇ
UAE sets 15 as minimum age for social media use
H.H. Sheikh Mohammed lauds UAE for topping global list for economic achievements
No injuries after building fire on Dubai's Sheikh Zayed Road contained
'Dubai-it' initiative to embed Dubai’s work philosophy across generations
Dubai Police, RTA discuss measures to reduce heavy vehicle accidents
Dubai Holding's 'Gift It Forward' distributes repurposed items worth AED 22 million
UAE President calls for stronger global cooperation at G7 Summit
