രോഗമുക്തി നിരക്കും ക്രമേണ വർദ്ധിച്ചു 92.64% ആയിട്ടുണ്ട്. 79,59,406 പേർക്കാണ് ഇതുവരെ കോവിഡ് രോഗം ഭേദമായത്.
കഴിഞ്ഞ ആറ് ദിവസങ്ങൾക്ക് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാൽപതിനായിരത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 38,073 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് പുതിയ രോഗികളുടെ എണ്ണം അൻപതിനായിരത്തിൽ താഴെ ആകുന്നത്.
ഇത് 38ആം ദിവസവും രോഗമുക്തരുടെ എണ്ണം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 42,033 പേരാണ് രോഗ മുക്തരായത്.
ചികിത്സയിൽ ഉള്ളവരുടെ എണ്ണം 5,05,265 ആയി കുറഞ്ഞു. കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണത്തിന്റെ 5.88 ശതമാനം മാത്രമാണിത്.
രോഗമുക്തി നിരക്കും ക്രമേണ വർദ്ധിച്ചു 92.64% ആയിട്ടുണ്ട്. 79,59,406 പേർക്കാണ് ഇതുവരെ കോവിഡ് രോഗം ഭേദമായത്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 74,54,141 ആണ്.

യുഎഇയിലെ താമസക്കാരായ കുടുംബങ്ങൾക്ക് ഈ വർഷം മുഴുവൻ സൗജന്യ ഫസ ഡിസ്കൗണ്ട് സംരംഭം
ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലെ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു
തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിന് 25 പേരെ കൂടി അറസ്റ്റ് ചെയ്തു.
മിസൈൽ ഭീഷണികളോട് പ്രതികരിക്കുന്നുണ്ടെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി
Dubai confirms air interceptions in Marina, Al Sufouh
UAE arrests another 25 for posting misleading content online
