ഇറാഖ് കുർദിസ്ഥാനിൽ  ഇറാൻ ആക്രമണം ; ആപലപിച്ച് യു എ ഇ

അർബിലിൽ നടന്ന ഈ ആക്രമണങ്ങളിൽ ബർസാനിയുടെ ഓഫീസിനും സുരക്ഷാ ഏജൻസി ഡയറക്ടറുടെ വസതിക്കും നേരെ രണ്ട് ഡ്രോണുകൾ വിക്ഷേപിച്ചെങ്കിലും  ആളപായം  റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇറാഖിലെ കുർദിസ്ഥാനിൽ  ഇറാൻ നടത്തിയ ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു.

 ഇറാഖി കുർദ് പ്രധാനമന്ത്രി മസ്‌റൂർ ബർസാനിയുടെ സ്വകാര്യ ഓഫീസിനും സുരക്ഷാ-ഇന്റലിജൻസ് വിഭാഗം മേധാവിയുടെ വസതിക്കും നേരെയായിരുന്നു ഇറാന്റെ ആക്രമണം. അർബിലിൽ നടന്ന ഈ ആക്രമണങ്ങളിൽ ബർസാനിയുടെ ഓഫീസിനും സുരക്ഷാ ഏജൻസി ഡയറക്ടറുടെ വസതിക്കും നേരെ രണ്ട് ഡ്രോണുകൾ വിക്ഷേപിച്ചെങ്കിലും  ആളപായം  റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇറാഖിന്റെയും കുർദിസ്ഥാൻ മേഖലയുടെയും പരമാധികാരത്തെ നഗ്നമായി ലംഘിക്കുന്നതും, സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയുയർത്തുന്നതുമാണ് ഇറാനിയൻ നടപടികളെന്ന് യു എ ഇ  വിദേശകാര്യ മന്ത്രാലയം  വ്യക്തമാക്കി.

ഇറാഖിനോടും കുർദിസ്ഥാൻ റീജിയണൽ ഗവൺമെന്റിനോടും  പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും  ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുന്നതായും യു എ ഇ  വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

More from Local News

Blogs