ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ഇടപാടുകൾ നിർത്തിവച്ച് യുഎഇ

wam

സമാധാനം , സുരക്ഷ എന്നിവയെ  ദുർബലപ്പെടുത്തുന്ന തരത്തിൽ മേഖലയിൽ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് യു എ ഇ  വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് വിഭാഗം ഡയറക്ടർ അഫ്ര അൽ ഹമേലി അറിയിച്ചു

ഇറാനുമായുള്ള എല്ലാ വ്യാപാര-സാമ്പത്തിക ഇടപാടുകളും  യുഎഇ നിർത്തിവച്ചു.
ഇനി ഒരു  അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ഇടപാടുകളും നിർത്തി വച്ചു എന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി ഇറാനിൽ നിന്ന്   വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളെ യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കണ്ടെത്തിയെന്ന്‌  പ്രതിരോധ മന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ്  നടപടി. സമുദ്രഗതാഗതത്തെ ലക്ഷ്യമിട്ടായിരുന്നു   മിസൈൽ വിക്ഷേപണം. സമാധാനം , സുരക്ഷ എന്നിവയെ  ദുർബലപ്പെടുത്തുന്ന തരത്തിൽ മേഖലയിൽ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് യു എ ഇ  വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് വിഭാഗം ഡയറക്ടർ അഫ്ര അൽ ഹമേലി അറിയിച്ചു.
 
സമാധാനവും സ്ഥിരതയും സമൃദ്ധിയും നിലനിർത്താൻ അടിയുറച്ച  സംഭാഷണം, സഹകരണം എന്നിവ അത്യന്താപേക്ഷിതമാണെന്നും  ഇക്കാര്യത്തിൽ യുഎഇക്ക് ഉറച്ച പ്രതിബദ്ധതയുണ്ടെന്നും അൽ ഹമേലി  വ്യക്തമാക്കി.അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി  അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയുടെ സുരക്ഷിതത്വവും വിശ്വാസ്യതയും സംരക്ഷിക്കുന്നതിൽ യുഎഇ ഉറച്ചുനിൽക്കുന്നുവെന്നും അൽ ഹമേലി വ്യക്തമാക്കി. 

More from Local News

Blogs