സാമ്പത്തികവും ഭരണപരവുമായ ആസൂത്രണത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും സാങ്കേതിക-വൊക്കേഷണൽ കേന്ദ്രങ്ങളെയും സഹായിക്കുന്നതാണ് പുതിയ പ്രമേയം
ഉന്നതവിദ്യാഭ്യാസ, സാങ്കേതിക-വൊക്കേഷണൽ മേഖലകളിലെ മൂല്യനിർണ്ണയ-പരിശോധനാ ചെലവുകൾക്കായി നിയമപരവും നിയന്ത്രണാധിഷ്ഠിതവുമായ ഒരു ചട്ടക്കൂട് രൂപീകരിക്കുന്നതിനുള്ള പ്രമേയത്തിന് അംഗീകാരം നൽകി യുഎഇ . ലൈസൻസിംഗ്, അക്രഡിറ്റേഷൻ അല്ലെങ്കിൽ അവ പുതുക്കൽ എന്നിവയ്ക്കായി അപേക്ഷിക്കുമ്പോൾ, അംഗീകൃത മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുള്ള ചിട്ടയായ പരിശോധനകളുമായി ഒരു പരിശോധനാ ഫീസ് ബന്ധിപ്പിച്ചിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സാമ്പത്തികവും ഭരണപരവുമായ ആസൂത്രണത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും സാങ്കേതിക-വൊക്കേഷണൽ കേന്ദ്രങ്ങളെയും സഹായിക്കുന്നതാണ് പുതിയ പ്രമേയമെന്നു ഉന്നതവിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയം അറിയിച്ചു.
മാത്രമല്ല അക്കാദമിക് പ്രോഗ്രാമുകളുടെ വൈവിധ്യമാർന്ന സ്വഭാവവും അവയുടെ പ്രത്യേക മൂല്യനിർണ്ണയ ആവശ്യകതകളും ഇതിൽ പരിഗണിക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാങ്കേതിക-വൊക്കേഷണൽ വിദ്യാഭ്യാസ-പരിശീലന സ്ഥാപനങ്ങൾക്കുമുള്ള റിവ്യൂ ഫണ്ടിലേക്കാണ്
പരിശോധനാ ഫീസ് കൈമാറുക. ലൈസൻസിംഗ്, പ്രോഗ്രാം അക്രഡിറ്റേഷൻ എന്നിവയുമായി ബന്ധപ്പെട്ട പരിശോധനാ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ്
ലക്ഷ്യം. ഇത് മൂല്യനിർണ്ണയ പ്രക്രിയകളുടെ ഗുണനിലവാരവും വിശ്വാസ്യതയും വർദ്ധിപ്പിക്കുകയും, മികച്ച ഭരണനിർവ്വഹണം ഉറപ്പാക്കുകയും ചെയ്യും.
സുസ്ഥിരമായ ഭാവിക്ക് അനുയോജ്യവുമായ ഉന്നതവിദ്യാഭ്യാസ, സാങ്കേതിക-വൊക്കേഷണൽ മേഖല കെട്ടിപ്പടുക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് പ്രമേയം പ്രതിഫലിപ്പിക്കുന്നത്.

H.H. Sheikh Mohammed to fund life-saving treatment for Jordanian girl
Two convicted in Al Ain for assaulting a petrol station employee
UAE approves review fee structure for higher education sector
Abu Dhabi records first-ever Olive Ridley turtle nest
National University of Dubai appoints inaugural President
UAE takes action over social media post insulting Emirati women
Sheikh Abdullah congratulates Colombian FM on appointment
Discover Abu Dhabi Festival takes Emirati culture to Moscow
