സെപ്റ്റംബർ 12 മുതൽ പ്രമേയം പ്രാബല്യത്തിൽ വരുമെന്ന് ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയം അറിയിച്ചു
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വൊക്കേഷണൽ സെന്ററുകൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ, പിഴകൾ, ഭരണപരമായ നടപടികൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള പ്രമേയത്തിന് അംഗീകാരം നൽകി യു എ ഇ . സെപ്റ്റംബർ 12 മുതൽ പ്രമേയം പ്രാബല്യത്തിൽ വരുമെന്ന് ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയം അറിയിച്ചു.
ലൈസൻസിംഗ്, അക്രഡിറ്റേഷൻ , വിവരങ്ങളുടെ കൃത്യത, മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ, അക്കാദമിക് സത്യസന്ധത, പരീക്ഷാ സുരക്ഷയും സത്യസന്ധതയും, പ്രായോഗിക പരിശീലനം, അക്കാദമിക് പരസ്യങ്ങൾ, തുടങ്ങി മന്ത്രാലയം നിയന്ത്രിക്കുന്ന മേഖലകളിലെ നിയമലംഘനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഏകീകൃത നിയന്ത്രണ ചട്ടക്കൂട് പ്രമേയം രൂപീകരിക്കും.
നിർദ്ദിഷ്ട നിയന്ത്രണ നടപടിക്രമങ്ങൾക്കനുസൃതമായി പരാതികൾ പരിഗണിക്കുന്നതിനായി ഒരു പ്രത്യേക സമിതിയെയും രൂപീകരിക്കും. പ്രാദേശിക വിദ്യാഭ്യാസ അധികൃതരുമായുള്ള ഏകോപനം ശക്തിപ്പെടുത്തുകയും നടപടിക്രമങ്ങളിലുണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. അക്കാദമിക് പ്രവർത്തനങ്ങളിലെ ചട്ടങ്ങൾ പാലിക്കൽ, സുതാര്യത എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
വിദ്യാർത്ഥികളെയും അധ്യാപകരെയും സംരക്ഷിക്കുന്നതിന് പ്രമേയം ഊന്നൽ നൽകുന്നു.
പുതിയ പ്രമേയം അനുസരിച്ചു അക്കാദമിക് പഠനം തടസ്സമില്ലാതെ തുടരുന്നത് ഉറപ്പാക്കുക, അക്കാദമിക് രേഖകൾ സംരക്ഷിക്കുക, സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുക, അർഹതയില്ലാതെ ഈടാക്കിയ ഫീസോ മറ്റ് തുകകളോ തിരികെ നൽകുക എന്നിവ അതത് സ്ഥാപനങ്ങളുടെ ബാധ്യതയായിരിക്കും.

Emirates Road expansion set to ease Sharjah-Dubai commute
H.H. Sheikha Latifa opens Emirati Women’s Forum
ദേശീയ സേവനത്തിനായി യുവാക്കളെ സജ്ജരാക്കാൻ 'ബെലാദി' പദ്ധതിക്ക് തുടക്കമിട്ട് യുഎഇ
യുഎഇ എമിറാത്തി വനിതാ ദിനം ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളോടെ ആചരിക്കും
UAE scraps homework for some public school students
UAE to mark Emirati Women's Day with month-long celebration
