പഠനവും കുടുംബജീവിതവും തമ്മിൽ മികച്ച സന്തുലിതാവസ്ഥ കൈവരിക്കുക, സ്കൂൾ സമയത്തുള്ള പഠനനിലവാരം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം
യു എ ഇ യിൽ പുതിയ അധ്യയന വർഷത്തിൽ കിന്റർഗാർട്ടൻ മുതൽ രണ്ടാം ക്ലാസ് വരെയുള്ള പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോം വർക്ക് നൽകില്ല. പഠനവും കുടുംബജീവിതവും തമ്മിൽ മികച്ച സന്തുലിതാവസ്ഥ കൈവരിക്കുക, സ്കൂൾ സമയത്തുള്ള പഠനനിലവാരം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഹോം വർക്കിന് പകരം വീട്ടിലെ ദൈനംദിന വായനാ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സ്കൂളുകൾ ശ്രദ്ധ കേന്ദ്രീകരിക്കും. സ്കൂൾ സമയത്തിന് ശേഷം കുറഞ്ഞത് ഒരു തവണയെങ്കിലും മാതാപിതാക്കൾക്കൊപ്പമുള്ള വായന തെരഞ്ഞെടുക്കണമെന്നും ഇതിനു വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി . ഇതിലൂടെ കുട്ടികളുടെ ഭാഷാപരവും ബൗദ്ധികവുമായ കഴിവുകൾ വികസിപ്പിക്കാൻ സാധിക്കും.
ഓഗസ്റ്റ് 31 തിങ്കളാഴ്ച ആരംഭിക്കുന്ന 2026/27 അധ്യയന വർഷത്തിൽ യുഎഇയിലുടനീളമുള്ള 1,180 പബ്ലിക്, സ്വകാര്യ സ്കൂളുകളിലായി 12,77,000-ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുമെന്നാണ് പ്രതീക്ഷ. ഇതിൽ 26,700 പുതിയ വിദ്യാർത്ഥികൾ പബ്ലിക് സ്കൂളുകളിൽ പ്രവേശനം നേടും.
എൺപത് ലക്ഷത്തിലധികം പാഠപുസ്തകങ്ങൾ ഇതിനോടകം വിതരണം ചെയ്തുകഴിഞ്ഞു. മാത്രമല്ല 5,810 സ്കൂൾ ബസുകൾ പരിശോധിക്കുകയും അവയുടെ സുരക്ഷയും ക്ഷമതയും അധികൃതർ വിലയിരുത്തുകയും ചെയ്തു. അധ്യയന വർഷത്തിലുടനീളം അധ്യാപകർക്കായി 80-ലധികം പരിശീലന പരിപാടികൾ ലഭിക്കും.
നാളെക്കായി കെട്ടിപ്പടുക്കുക എന്നതാണ് ഈ അധ്യയന വർഷത്തെ പ്രമേയമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

UAE scraps homework for some public school students
Sheikh Abdullah reaffirms UAE's support for Lebanon
UAE strongly condemns attacks on Nigeria villages
Sharjah's Khorfakkan to be divided into four districts
Dubai set to welcome 26 new private education institutions
പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ആർ ടി എ
