നബിദിനം ; ദുബായിൽ പൊതു പാർക്കിംഗ് സൗജന്യം

ഓഗസ്റ്റ് 29 ശനിയാഴ്ച മുതൽ  പാർക്കിംഗ് നിരക്കുകൾ വീണ്ടും പ്രാബല്യത്തിൽ വരും

പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പൊതു അവധി ദിനമായ ഓഗസ്റ്റ് 28 വെള്ളിയാഴ്ച ദുബായിൽ മൾട്ടി-ലെവൽ ടെർമിനലുകൾ ഒഴികെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കും.

ഓഗസ്റ്റ് 29 ശനിയാഴ്ച മുതൽ  പാർക്കിംഗ് നിരക്കുകൾ വീണ്ടും പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച ആർ.ടി.എയുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ അടച്ചിരിക്കും. എന്നാൽ ഉം റമൂൾ സെന്റർ, ദേര, അൽ ബർഷ, അൽ തവാർ, അൽ കിഫാഫ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ സർവീസ് സെന്ററുകൾ, ആർ.ടി.എയുടെ ആസ്ഥാനം എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും.

വാഹനങ്ങളുടെ സാങ്കേതിക പരിശോധന നടത്തുന്ന സേവന കേന്ദ്രങ്ങളും വെള്ളിയാഴ്ച തുറന്ന് പ്രവർത്തിക്കില്ല. ശനിയാഴ്ച മുതൽ  സാധാരണ സമയക്രമത്തിൽ പ്രവർത്തിക്കും. അൽ മുതാകമല അൽ കൂസ്, അൽ മുതാകമല അൽ ഖുസൈസ്, അബർ, വാസിൽ അൽ ജദ്ദാഫ് എന്നീ കേന്ദ്രങ്ങൾ വാഹന സാങ്കേതിക പരിശോധന, രജിസ്ട്രേഷൻ സേവനങ്ങൾ അവധി ദിവസങ്ങളിലും  ലഭ്യമാകും . 

വെള്ളിയാഴ്ച പൊതുഗതാഗത സേവനങ്ങളും ക്രമീകരിച്ച സമയക്രമത്തിലായിരിക്കും പ്രവർത്തിക്കുക.
ദുബായ് മെട്രോ (റെഡ്, ഗ്രീൻ ലൈനുകൾ): രാവിലെ 5 മുതൽ അടുത്ത ദിവസം  പുലർച്ചെ 1 വരെ.

ദുബായ് ട്രാം: രാവിലെ 6 മുതൽ അടുത്ത ദിവസം പുലർച്ചെ 1 വരെ.

പൊതു ബസുകളുടെ പുതുക്കിയ സമയക്രമത്തിനായി  സഹൈൽ ആപ്പ് പരിശോധിക്കണമെന്ന് ആർ ടി എ അറിയിച്ചു. ഓഗസ്റ്റ് 27 മുതൽ 30 വരെ അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് E100 ബസ് റൂട്ട് സർവീസ് നടത്തില്ല.  ഈ ദിവസങ്ങളിൽ  അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്നുള്ള E101 ബസ് റൂട്ട് ഉപയോഗിക്കണമെന്നു ആർ ടി എ അഭ്യർത്ഥിച്ചു. 
 

More from Local News

Blogs