പുതിയ അധ്യയന വർഷം; സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായ പരിധി പ്രഖ്യാപനവുമായി യു എ ഇ

Shutterstock

പ്രീ-കിൻ്റർഗാർട്ടനിലേക്കുള്ള  പ്രവേശനത്തിന്  കുട്ടികൾക്ക് ഡിസംബർ 31-ന് മൂന്ന് വയസ്സ് തികഞ്ഞിരിക്കണം.

യു എ ഇ യിൽ 2026–2027 അധ്യയന വർഷം മുതൽ കിൻ്റർഗാർട്ടനിലേക്കും ഗ്രേഡ് 1 ലേക്കുള്ള പ്രവേശനത്തിനുള്ള ഔദ്യോഗിക  പ്രായ പരിധി  ഓഗസ്റ്റ് 31 ൽ നിന്ന് ഡിസംബർ 31 ലേക്ക് മാറ്റി.വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ  ശിപാർശയെ തുടർന്ന് വിദ്യാഭ്യാസ , മാനുഷിക വികസന,കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് കൗൺസിൽ   ഇതിനു അംഗീകാരം നൽകി. പ്രീ-കിൻ്റർഗാർട്ടനിലേക്കുള്ള  പ്രവേശനത്തിന്  കുട്ടികൾക്ക് ഡിസംബർ 31-ന് മൂന്ന് വയസ്സ് തികഞ്ഞിരിക്കണം. പ്രവേശനത്തിന് യോഗ്യത നേടുന്നതിന്, വിദ്യാർത്ഥികൾ പ്രവേശന വർഷത്തിൻ്റെ ഡിസംബർ 31-നോ അതിന് മുമ്പോ ആവശ്യമായ പ്രായം പൂർത്തിയാക്കിയിരിക്കണം.  ബ്രിട്ടീഷ് പാഠ്യപദ്ധതിയിലെ ഫൗണ്ടേഷൻ സ്റ്റേജ് 1 (FS1), ഫ്രഞ്ച് സിസ്റ്റത്തിൽ  PS വിഭാഗം , മറ്റ്  ഇന്റർനാഷണൽ കരിക്കുലത്തിലും ഇത് ബാധകമാണ് . ഡിസംബർ 31-നകം അഞ്ച് വയസ്സ് പ്രായമാകുന്ന  കുട്ടികൾക്ക്  KG2ൽ , പ്രവേശനം ലഭ്യമാണ്. ഒന്നാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിന് ഡിസംബർ 31-ന് കുട്ടികൾക്ക് ആറ് വയസ്സ് തികഞ്ഞിരിക്കണം. ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറിൽ അധ്യയനം ആരംഭിക്കുന്ന എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാകും. ഏപ്രിലിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്‌കൂളുകൾ  നിലവിലുള്ള സിസ്റ്റം അനുസരിച്ചു   കട്ട് ഓഫ് തീയതി മാർച്ച് 31 തന്നെയായി തുടരും.

More from Local News

Blogs