മിറാ യുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ടാസ്‌ക് ഫോഴ്‌സ്

സർക്കാർ സേവനങ്ങൾക്കായുള്ള പുതിയ എഐ  അസിസ്റ്റന്റായ മിറാ യുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശം നൽകി.

മന്ത്രിസഭാ യോഗത്തിന് ശേഷം എക്‌സിൽ അദ്ദേഹം ഇക്കാര്യം പങ്കുവെച്ചു.

സർക്കാർ സേവനങ്ങൾക്കായുള്ള പേഴ്സണൽ അസിസ്റ്റന്റായ മിറായുടെ  'ലോഞ്ച് പ്ലാൻ' അവലോകനം ചെയ്തതിന് ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

"മന്ത്രിസഭ അംഗീകരിച്ച സമയക്രമമനുസരിച്ച്, തങ്ങളുടെ സേവനങ്ങളെ ഈ പേഴ്സണൽ അസിസ്റ്റന്റുമായി സംയോജിപ്പിക്കാൻ എല്ലാ ഫെഡറൽ സ്ഥാപനങ്ങൾക്കും ഞങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്," ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.

2027 മാർച്ച് മുതൽ യുഎഇ സർക്കാർ സേവനങ്ങൾ ഉപയോഗിക്കുന്ന എല്ലാവർക്കും മിറാ' ലഭ്യമാകും.

സർക്കാർ സേവന വിതരണത്തിൽ യുഎഇ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് എടുത്തുപറഞ്ഞു. ഈ ഘട്ടത്തിൽ, ഉപയോക്താക്കൾക്ക് സർക്കാരുമായി സ്വന്തം ഭാഷയിൽ സംസാരിക്കാനും, സ്വന്തം വാക്കുകൾ ഉപയോഗിച്ച് സർക്കാർ സേവനങ്ങൾ പ്രയോജനപ്പെടുത്താനും, അതുവഴി പേപ്പർവർക്കുകളിൽ സമയം ചെലവഴിക്കുന്നതിന് പകരം തങ്ങളുടെ ജോലികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും.

More from Local News

Blogs