മുഹമ്മദ് ബിൻ റാഷിദ് ഗവൺമെന്റ് എക്സലൻസ് അവാർഡ് വിതരണം ചെയ്തു

മുഹമ്മദ് ബിൻ റാഷിദ് ഗവൺമെന്റ് എക്സലൻസ് അവാർഡ് 2026 വിതരണം ചെയ്തു. അർപ്പണബോധത്തിന്റെയും സേവനത്തിന്റെയും മികച്ച മാതൃകകൾ സൃഷ്ടിച്ച ദേശീയ നേതാക്കളും പ്രൊഫഷണലുകളും ജേതാക്കളിൽ ഉൾപ്പെടുന്നു.

മികച്ച പ്രകടനം കാഴ്ചവെച്ച സർക്കാർ സ്ഥാപനങ്ങളെയും നേതാക്കളെയും പ്രൊഫഷണലുകളെയും ആദരിക്കുന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു. 

സർക്കാർ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയ ഫെഡറൽ സ്ഥാപനങ്ങളും, അർപ്പണബോധത്തിന്റെയും സേവനത്തിന്റെയും മികച്ച മാതൃകകൾ സൃഷ്ടിച്ച ദേശീയ നേതാക്കളും പ്രൊഫഷണലുകളും ജേതാക്കളിൽ ഉൾപ്പെടുന്നു.

രാജ്യത്തിന്റെ മുൻഗണനാ വിഷയങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിലും, യുഎഇയുടെ നേതൃപാടവവും ആഗോള മത്സരശേഷിയും ശക്തിപ്പെടുത്തുന്നതിലും നിർണായക പങ്കുവഹിച്ച വ്യക്തികളെയും പദ്ധതികളെയും ചടങ്ങിൽ ആദരിച്ചു.

രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചതിനും, യുഎഇ കെട്ടിപ്പടുക്കുന്നതിലും ഇവിടുത്തെ സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിലും നൽകിയ സുപ്രധാന സംഭാവനകളെയും മാനിച്ച്, ശൈഖ് സുറൂർ ബിൻ മുഹമ്മദ് അൽ നഹ്യാന് 'മുഹമ്മദ് ബിൻ റാഷിദ് സാഷ്' (Mohammed bin Rashid Sash) ശൈഖ് മുഹമ്മദ് സമ്മാനിച്ചു.

രാജ്യസ്ഥാപന വേളയിൽ, അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം ഉറച്ചുനിന്ന വ്യക്തികളിൽ ഒരാളായിരുന്നു ശൈഖ് സുറൂർ.

ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കണമെന്ന ശൈഖ് സായിദിന്റെ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിനും, യുഎഇയുടെ വികസനത്തിന് അടിത്തറ പാകിയ സുപ്രധാന മേഖലകൾ വികസിപ്പിക്കുന്നതിനും അദ്ദേഹം സഹായിച്ചു.

"30 വർഷത്തിലേറെയായി ഞങ്ങൾ നൽകിവരുന്ന ഈ മികവിനുള്ള പുരസ്‌കാരങ്ങൾ (Excellence Awards) നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. ഞങ്ങൾ ഇത് തുടർന്നും നൽകും; കാരണം മികവ് എന്നത് എത്തിച്ചേരേണ്ട ഒരു ലക്ഷ്യസ്ഥാനമല്ല, മറിച്ച് അതൊരു ചിന്താഗതിയും സംസ്കാരവുമാണ്. ഒരിക്കലും പൂർണ്ണതയിൽ എത്തിനിൽക്കാതെ, നിരന്തരം പൂർണ്ണതയ്ക്കായി പരിശ്രമിക്കുന്ന ഒരു ചിന്താഗതിയാണത്. വിജയത്തെ നിരന്തരം പുനർനിർവചിക്കുകയും, മാറ്റങ്ങൾ വരുത്താനും പരീക്ഷണങ്ങൾ നടത്താനും ധൈര്യം കാണിക്കുകയും ചെയ്യുന്ന ഒരു മനോഭാവം. നല്ല ഭരണനിർവ്വഹണത്തിന്റെ (Good Governance) ഗുണങ്ങളിൽ ഒന്നാണ് മികവ്," ശൈഖ് മുഹമ്മദ് പറഞ്ഞു.

More from Local News

Blogs