കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടും.
യുഎഇ-ഇസ്രായേൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഏപ്രിൽ 1-ന് പ്രാബല്യത്തിൽ വരും.
2022 മെയ് 31-നായിരുന്നു ഇസ്രായേലുമായി യുഎഇ കരാർ ഒപ്പ് വച്ചത്. കരാർ അനുസരിച്ചു 96 ശതമാനത്തിലധികം ഉൽപ്പന്ന ലൈനുകളിൽ താരിഫ് നീക്കം ചെയ്യുകയോ കുറയ്ക്കുകയോ ചെയ്യും. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടും.
യുഎഇ-ഇസ്രായേൽ എണ്ണ ഇതര ഉഭയകക്ഷി വ്യാപാരം 2021 ൽ 1.3 ബില്യൺ യുഎസ് ഡോളർ രേഖപ്പെടുത്തിയിരുന്നു . ഇത് 10 ബില്യൺ യുഎസ് ഡോളറായി ഉയർത്തുക എന്നതാണ് കരാറിന് പിന്നിലെ മറ്റൊരു ലക്ഷ്യം.
2022-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി എണ്ണ ഇതര വ്യാപാരം 2.49 ബില്യൺ യുഎസ് ഡോളറിലെത്തിയിരുന്നു . 2021 ൽ ആകെ 90 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇസ്രായേലിൽ നിന്നുള്ള റീ-കയറ്റുമതി 71.2 ശതമാനവും, ഇസ്രായേലിലേക്കുള്ള എണ്ണ ഇതര കയറ്റുമതി 48.6 ശതമാനവും വർദ്ധിക്കുകയും ചെയ്തു.
യുഎഇ-യുടെ പുതിയ വ്യാപാര അജണ്ടയുടെ ഭാഗമാണ് യുഎഇ-ഇസ്രായേൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ. 2030ഓടെ 1.4 ട്രില്യൺ ദിർഹത്തിൽ നിന്ന് 3 ട്രില്യൺ ദിർഹമായി സമ്പദ്വ്യവസ്ഥ ഇരട്ടിയാക്കാനാണ് ശ്രമം.


തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിന് 25 പേരെ കൂടി അറസ്റ്റ് ചെയ്തു.
മിസൈൽ ഭീഷണികളോട് പ്രതികരിക്കുന്നുണ്ടെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി
CBSE പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ റദ്ദാക്കി
Dubai confirms air interceptions in Marina, Al Sufouh
UAE arrests another 25 for posting misleading content online
Indian education board CBSE cancels Class 12 exams until April
One injured as authorities contain fire at Fujairah Oil Industry Zone
