നാം കൂടുതൽ കരുത്തരും മികച്ചവരുമായി ഉയർന്നു വരുന്നു എന്നതാണ് പ്രമേയം
യുഎഇ 'എമിറാത്തി വനിതാ ദിനം' ആചരിക്കും. ഓഗസ്റ്റ് 28 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ പ്രമേയം നാം കൂടുതൽ കരുത്തരും മികച്ചവരുമായി ഉയർന്നു വരുന്നു എന്നതാണ്.
യുഎഇയുടെ നിർമ്മാണത്തിലും വികസനത്തിലും എമിറാത്തി വനിതകൾ വഹിക്കുന്ന പങ്ക് എടുത്തുകാട്ടുക, വനിതകളുടെ ശാക്തീകരണത്തിന്റെയും നേട്ടങ്ങളുടെയും ദീർഘകാല യാത്രയെ അടയാളപ്പെടുത്തുക എന്നിവയാണ് ആഘോഷങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
യു എ ഇ യുടെ പുരോഗതിയിൽ എമിറാത്തി വനിതകളുടെ പങ്ക് അവിഭാജ്യ ഘടകമാണെന്ന് ഉറപ്പിക്കുന്നതിനൊപ്പം പുതിയ പദ്ധതികൾക്ക് തുടക്കമിടാനും നേട്ടങ്ങളെ അംഗീകരിക്കാനും പ്രചോദനാത്മകമായ മാതൃകകളെ ഉയർത്തിക്കാട്ടാനും ആഘോഷങ്ങളിലൂടെ സാധിക്കും.
സർക്കാർ സ്ഥാപനങ്ങളിലും തീരുമാനമെടുക്കുന്ന സമിതികളിലും എമിറാത്തി വനിതകൾ ഉന്നത പദവികൾ വഹിക്കുന്നുണ്ട് . ഫെഡറൽ നാഷണൽ കൗൺസിലിലെ സീറ്റുകളിൽ 50 ശതമാനവും വനിതകളാണ്. മന്ത്രിസഭയിലും ഗണ്യമായ പ്രാതിനിധ്യം വനിതകൾക്കുണ്ട് . മാത്രമല്ല സർക്കാർ മേഖലയിലെ നേതൃസ്ഥാനങ്ങളിൽ ഏകദേശം 63 ശതമാനവും വഹിക്കുന്നത് എമിറാത്തി വനിതകളാണ്.വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 'ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് 2025'-ൽ മേഖലയിൽ ഒന്നാമതെത്താനും, സ്വിറ്റ്സർലൻഡിലെ ലൊസാനിലുള്ള ഐഎംഡി വേൾഡ് കോംപറ്റീറ്റീവ്നെസ് സെന്റർ പുറത്തിറക്കിയ 2026 വേൾഡ് കോംപറ്റീറ്റീവ്നെസ് റാങ്കിംഗിൽ പാർലമെന്റിലെ വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനം നേടാനും യുഎഇക്ക് സാധിച്ചു.2021-നും 2025-നും ഇടയിൽ തൊഴിൽ വിപണിയിലെ വനിതാ പങ്കാളിത്തം 101.92 ശതമാനം വർധിച്ചു. നഫിസ് പദ്ധതിയുടെ ഗുണഭോക്താക്കളിൽ 74 ശതമാനവും വനിതകളായിരുന്നു.
2025-ലെ കണക്കുകൾ പ്രകാരം സംരംഭകത്വ മേഖലയിൽ 25,000-ത്തിലധികം എമിറാത്തി വനിതാ സംരംഭകരാണ് യുഎഇയിലുള്ളത്. കണക്കുകൾ അനുസരിച്ചു ഇവർ 50,000-ത്തിലധികം വാണിജ്യ ലൈസൻസുകൾ സ്വന്തമാക്കുകയും 60 ബില്യൺ ദിർഹത്തിലധികം നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്.

Emirates Road expansion set to ease Sharjah-Dubai commute
ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിയമലംഘനങ്ങൾക്കും പിഴകൾക്കുമുള്ള ചട്ടക്കൂടിന് അംഗീകാരം നൽകി യുഎഇ
H.H. Sheikha Latifa opens Emirati Women’s Forum
ദേശീയ സേവനത്തിനായി യുവാക്കളെ സജ്ജരാക്കാൻ 'ബെലാദി' പദ്ധതിക്ക് തുടക്കമിട്ട് യുഎഇ
UAE scraps homework for some public school students
UAE to mark Emirati Women's Day with month-long celebration
