പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ ഉൾപ്പടെ യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ചർച്ച ചെയ്തു.
സാമ്പത്തിക-വികസന മേഖലകളിലുൾപ്പെടെയുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ യു എ ഇയും ഒമാനും തീരുമാനിച്ചു. ഇത് സംബന്ധിച്ചു യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ചർച്ച ചെയ്തു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ ഉൾപ്പടെ ഇരുവരും ചർച്ച നടത്തി.
മേഖലയിലെ പൊതുവായ വെല്ലുവിളികളെ നേരിടുന്നതിലും പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിലും കൂടുതൽ ഏകോപനത്തോടെ പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു വ്യക്തമാക്കി. അബുദാബിയിൽ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളിലെയും മുതിർന്ന നേതാക്കളും മന്ത്രിമാരും പങ്കെടുത്തു.
ഇന്ന് യുഎഇയിൽ എത്തിയ സുൽത്താൻ ഹൈതമിനെ അബുദാബിയിലെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദും യുഎഇയിലെ മുതിർന്ന ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്.

Dubai upgrades key traffic corridor in Al Quoz to ease congestion
UAE Floating Hospital welcomes new Indonesian medical team
വിറ്റിലിഗോ രോഗികൾക്കുള്ള പുതിയ ഓറൽ ചികിത്സയ്ക്ക് അംഗീകാരം നൽകി യുഎഇ
UAE gives motorists chance to reduce black points on 'Accident-Free Day'
UAE join 7 nations in condemning Israeli rejection of Gaza peace plan
