ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും
യുഎഇയിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഫെഡറൽ വകുപ്പുകൾ സന്ദർശിക്കാൻ നെഗറ്റീവ് പി സി ആർ പരിശോധന ഫലം ഹാജരാക്കണം. യുഎഇ അംഗീകരിച്ച കോവിഡ് വാക്സിനുകളുടെ രണ്ട് ഡോസുകൾ ലഭിച്ച ഉപഭോക്താക്കളെയും സന്ദർശകരെയും സർക്കുലറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് . എല്ലാ ഫെഡറൽ മന്ത്രാലയങ്ങളിലും ഉപഭോക്താക്കൾക്കും സന്ദർശകർക്കും നടപ്പാക്കേണ്ട പുതിയ കോവിഡ് മുൻകരുതൽ നടപടികളുടെ വിശദമായ സർക്കുലർ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ആണ് പുറത്തിറക്കിയത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ശ്രമങ്ങൾക്കും നടപടികൾക്കും അനുസൃതമായി ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. വാക്സിൻ സ്വീകരിക്കാത്തവർ 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ പരിശോധനയുടെ അൽഹോസ്ൻ അപ്ലിക്കേഷനിൽ ലഭ്യമാകുന്ന നെഗറ്റീവ് ഫലം ഹാജരാക്കണമെന്നാണ് സർക്കുലർ.എന്നാൽ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സിന്റെ പുതുക്കിയ നിയമം 16 വയസ്സിന് താഴെയുള്ളവർക്കും ബാധകമല്ല. സർക്കുലറിലെ വ്യവസ്ഥകൾ പാലിക്കാൻ അതോറിറ്റി എല്ലാ മന്ത്രാലയങ്ങളോടും ഫെഡറൽ സ്ഥാപനങ്ങളോടും കേന്ദ്രങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിന് 25 പേരെ കൂടി അറസ്റ്റ് ചെയ്തു.
മിസൈൽ ഭീഷണികളോട് പ്രതികരിക്കുന്നുണ്ടെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി
CBSE പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ റദ്ദാക്കി
Dubai confirms air interceptions in Marina, Al Sufouh
UAE arrests another 25 for posting misleading content online
Indian education board CBSE cancels Class 12 exams
One injured as authorities contain fire at Fujairah Oil Industry Zone
