യു എ ഇ പ്രസിഡന്റ് പാകിസ്ഥാൻ പ്രധാനമന്ത്രിമായി കൂടിക്കാഴ്ച നടത്തി

WAM

ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക , വ്യാപാര , സുസ്ഥിരത മേഖലകളിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചു ചർച്ച നടത്തി

യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. ഷെയ്ഖ് മുഹമ്മദിന്റെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചു പഞ്ചാബ് പ്രവിശ്യയിലെ റഹിം യർ ഖാനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക , വ്യാപാര , സുസ്ഥിരത മേഖലകളിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചു ചർച്ച നടത്തി. അന്തർദേശീയ പ്രാദേശിക വിഷയങ്ങളും ചർച്ച വിഷയമായി. പുരോഗമനത്തിന്റെ മേഖലയിൽ ഉൾപ്പടെ യു എ ഇ നൽകി വരുന്ന സഹകരണത്തിന് ഷെഹ്ബാസ് ഷെരീഫ് നന്ദി അറിയിച്ചു. 

More from Local News