വ്യോമയാനമേഖലയിലെ   ഉപഭോക്തൃ സംരക്ഷണം വർദ്ധിപ്പിക്കുന്നതിനായി ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ചട്ടക്കൂട്

File picture

യാത്രക്കാരുടെയും എയർലൈനുകളുടെയും ലൈസൻസുള്ള ട്രാവൽ ഏജന്റുമാരുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുന്ന ഒരു നിയന്ത്രണ ചട്ടക്കൂട് സ്ഥാപിച്ചുകൊണ്ടാണ് പ്രധാന നടപടികൾ സ്വീകരിച്ചിട്ടുള്ളത്.

വ്യോമയാനമേഖലയിലെ   ഉപഭോക്തൃ സംരക്ഷണം വർദ്ധിപ്പിക്കുന്നതിനായി ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പുതിയ ചട്ടക്കൂട് പ്രഖ്യാപിച്ചു. യാത്രക്കാരുടെയും എയർലൈനുകളുടെയും ലൈസൻസുള്ള ട്രാവൽ ഏജന്റുമാരുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുന്ന ഒരു നിയന്ത്രണ ചട്ടക്കൂട് സ്ഥാപിച്ചുകൊണ്ടാണ് പ്രധാന നടപടികൾ സ്വീകരിച്ചിട്ടുള്ളത്.

ദുബായിലെ ഏവിയേഷൻ ഉപഭോക്തൃ ക്ഷേമ നിർദ്ദേശം, മൂന്ന് കക്ഷികൾക്കിടയിലുള്ള തർക്കങ്ങളോ സംഘർഷങ്ങളോ കൈകാര്യം ചെയ്യുന്നതിനൊപ്പം യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനും  വ്യോമയാന മേഖലയിലുള്ള എമിറേറ്റിന്റെ  വിശ്വാസം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ചട്ടക്കൂട്. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി എളുപ്പത്തിൽ  യാത്രക്കാരുടെ പരാതികളും ഫീഡ്‌ബാക്കും സമർപ്പിക്കാനും അവരുടെ അഭ്യർത്ഥനകൾ നേരിട്ട് ട്രാക്ക് ചെയ്യാനും ഇതിലൂടെ സാധ്യമാകും. യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമെന്ന്  ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുള്ള ലെൻഗാവി പറഞ്ഞു. 

More from Local News

Blogs