10 മിസൈലുകളും 50 ഡ്രോണുകളും പ്രതിരോധിച്ചതായി യു.എ.ഇ

ഇറാനിൽ നിന്ന് ഇന്ന് (ഞായറാഴ്ച) വിക്ഷേപിച്ച 9 ബാലിസ്റ്റിക് മിസൈലുകളും 1 ക്രൂയിസ് മിസൈലും 50 ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കണ്ടെത്തി വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

 

ഫെബ്രുവരി 28-ന് ഇറാൻ ആക്രമണം ആരംഭിച്ചതിനു ശേഷം, യുഎഇ ഇതുവരെ 507 ബാലിസ്റ്റിക് മിസൈലുകളും 24 ക്രൂയിസ് മിസൈലുകളും 2,191 ഡ്രോണുകളും പ്രതിരോധിച്ചു.

ആക്രമണങ്ങളിൽ സായുധ സേനയിലെ രണ്ട് അംഗങ്ങളും സൈന്യത്തിൽ ജോലി ചെയ്യുന്ന ഒരു മൊറോക്കൻ കരാറുകാരനും 10 സാധാരണക്കാരും കൊല്ലപ്പെട്ടു,.

217 പേർക്കാണ് പരിക്കു പറ്റിയത്.

ആക്രമണങ്ങളെ നേരിടാൻ പ്രതിരോധ മന്ത്രാലയം പൂർണ്ണമായും സജ്ജമാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്താൻ ലക്ഷ്യമിടുന്ന എന്തിനെയും ശക്തമായി നേരിടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

More from Local News

Blogs