ഇന്ന് (ശനിയാഴ്ച) മേഖലയിൽ കണ്ടെത്തിയ 16 ബാലിസ്റ്റിക് മിസൈലുകളിൽ 15 എണ്ണം തകർത്തതായും ഒരെണ്ണം കടലിൽ പതിച്ചതായും യുഎഇ വ്യോമ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ന് കണ്ടെത്തിയ 121 ഡ്രോണുകളിൽ 119 എണ്ണം തകർത്തു. 2 എണ്ണം രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വീണതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇറാനിയൻ ആക്രമണം ആരംഭിച്ചതിനുശേഷം, 221 ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തി. ഇവയിൽ 205 എണ്ണം നിർവീര്യമാക്കി. 14 എണ്ണം കടലിൽ വീണു. 2 എണ്ണം രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വീണുവെന്നും മന്ത്രാലയം അറിയിച്ചു.
1,305 ഇറാനിയൻ ഡ്രോണുകളാണ് കണ്ടെത്തിയത്. 1,229 എണ്ണം നിർവീര്യമാക്കി. 76 എണ്ണമാണ് രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ വീണത്.
കൂടാതെ, 8 ക്രൂയിസ് മിസൈലുകൾ കണ്ടെത്തി നിർവീര്യമാക്കിയെന്നും ഇത് ചില നാശനഷ്ടങ്ങൾ വരുത്തിയതായും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ സംഭവുമായി ബന്ധപ്പെട്ട് 3 മരണമാണ് ഉണ്ടായത്. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് മരണപ്പെട്ടത്.
പരിക്കേറ്റ 112 പേരിൽ യുഎഇ, ഈജിപ്ത്, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, കൊമോറോസ്, തുർക്കി എന്നീ രാജ്യങ്ങളിലെ പൗരന്മാരുണ്ട്.
രാജ്യത്തിന്റെ സുരക്ഷയെ ലക്ഷ്യം വച്ചുള്ള ഏത് ഭീഷണികളെയും നേരിടാൻ അതീവ ജാഗ്രതയിലാണെന്നും രാജ്യം പൂർണ്ണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

UAE announces suspension of Iranian airlines' flights
10 million meals for Gaza in tribute to late Sheikh Ahmed bin Rashid
UAE steps up winter relief efforts for Gaza families
Sheikh Abdullah meets President of Ecuador on UNGA81 sidelines
Dubai Police trains school bus drivers and supervisors on student safety
H.H. Sheikh Mohammed receives condolences on passing of Sheikh Ahmed
UAE welcomes US statement on Sudan peace efforts
UAE among global leaders in nuclear security progress
