17-ാം വാർഷികാഘോഷത്തിന്റെ നിറവിൽ ദുബായ് മെട്രോ  

2026-ന്റെ ആദ്യ പകുതിയിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ  കണക്കുകൾ പ്രകാരം  റെഡ്, ഗ്രീൻ ലൈനുകളിലായി 136.5 ദശലക്ഷം യാത്രക്കാരാണ്  ദുബായ് മെട്രോയിൽ യാത്ര ചെയ്തത്

ദുബായ് മെട്രോ  17-ാം വാർഷികം ആഘോഷിക്കുന്നു.  2009 സെപ്റ്റംബർ 9-ന് രാത്രി 9 മണിക്കാണ്  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെട്രോയുടെ   ഉദ്ഘാടനം നിർവഹിച്ചത്. 

2026-ന്റെ ആദ്യ പകുതിയിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ  കണക്കുകൾ പ്രകാരം  റെഡ്, ഗ്രീൻ ലൈനുകളിലായി 136.5 ദശലക്ഷം യാത്രക്കാരാണ്  ദുബായ് മെട്രോയിൽ യാത്ര ചെയ്തത് . ഏറ്റവും തിരക്കുള്ള സ്റ്റേഷനുകളുടെ പട്ടികയിൽ ബുർജുമാൻ, യൂണിയൻ സ്റ്റേഷനുകളാണ് മുന്നിൽ നിൽക്കുന്നത് . 
 അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ ശൃംഖലയിൽ വലിയ വിപുലീകരണങ്ങൾ നടപ്പിലാക്കാൻ പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി 30 കിലോമീറ്റർ ദൈർഘ്യമുള്ള 'ബ്ലൂ ലൈൻ' 2029 സെപ്റ്റംബർ 9-ന് പ്രവർത്തനമാരംഭിക്കും. എമിറേറ്റിലെ ഒമ്പത് പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന ഈ പാതയിൽ 14 സ്റ്റേഷനുകൾ ഉണ്ടായിരിക്കും.

നാലാമത്തെ പാതയായ 'ഗോൾഡ് ലൈൻ' ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. 42 കിലോമീറ്റർ ദൈർഘ്യവും 18 സ്റ്റേഷനുകളുമുള്ള ഈ പാത  പൂർണ്ണമായും ഭൂഗർഭത്തിലൂടെ കടന്നുപോകുന്ന ആദ്യത്തെ മെട്രോ ലൈനായിരിക്കും.

More from Local News

Blogs