അബുദാബിയിലെ ബൊറൂജ് പെട്രോകെമിക്കൽസ് പ്ലാന്റിൽ ഉണ്ടായത് മൂന്ന് തീപിടുത്തങ്ങൾ

വ്യോമ പ്രതിരോധ പ്രവർത്തനങ്ങളെ തുടർന്ന് വീണ അവശിഷ്ടങ്ങൾ മൂലമാണ് ഇന്ന് ബൊറൂജ് പെട്രോ കെമിക്കൽസ് ഫാക്ടറിയിൽ മൂന്ന് തീപിടുത്തങ്ങൾ ഉണ്ടായതെന്ന് അധികൃതർ സ്ഥിരീകരിച്ചു.

 

അടിയന്തര പ്രതികരണ സംഘങ്ങൾ സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാക്കാൻ വേഗത്തിൽ പ്രവർത്തിച്ചതായും അബുദാബി മീഡിയ ഓഫീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും എന്നാൽ സ്ഥലത്ത് നാശനഷ്ടങ്ങൾ ഉണ്ടായതായും വിലയിരുത്തൽ നടന്നു വരികയാണെന്നും അധികൃതർ അറിയിച്ചു.

തീപിടുത്തത്തെ തുടർന്ന് പ്ലാന്റിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വച്ചതായി നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടാനും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും അബുദാബി ഓഫീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

More from Local News

Blogs