കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങിയത് മുതല്‍ മാര്‍ച്ച് മാസം വരെ 41.63 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗമായിട്ടുണ്ട്. പദ്ധതിയില്‍ അംഗങ്ങളായ അകെ കുടുംബങ്ങളില്‍ 21.88 ലക്ഷം കുടുബങ്ങള്‍ക്കാണ് പ്രീമിയം തുകയുടെ ഒരു ഭാഗം കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. ബാക്കി 19.75 ലക്ഷം കുടുംബങ്ങളുടെ മുഴുവന്‍ പ്രീമിയം തുകയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ആരോഗ്യ പദ്ധതികളെക്കുറിച്ച് കൃത്യമായ അവബോധം ജനങ്ങളിൽ ഉണ്ടാക്കേണ്ടിയിരിക്കുന്നു. നിർധനരായവർക്ക് സഹായം കിട്ടുന്ന വിത്യസ്ത പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്. എന്നാൽ എങ്ങനെ അപേക്ഷിക്കണം, എന്തൊക്കെ രേഖകൾ ആവശ്യമാണ് എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ കുറേക്കൂടി സൗകര്യപ്രദമായ മാർഗങ്ങൾ സ്വീകരിക്കണം. ചികിത്സാസഹായത്തിന്റെ പേരിൽ നടക്കുന്ന പണപ്പിരിവ് തട്ടിപ്പുകളെ ചെറുക്കാൻ നടപടിയും വേണം. ബിഗ് ബ്രേക്ക്ഫാസ്റ്റ് ക്ലബ് ചർച്ച ചെയ്തതിന്റെ പ്രസക്ത ഭാഗം ഓഡിയോയിൽ.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങിയത് മുതല്‍ മാര്‍ച്ച് മാസം വരെ 41.63 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗമായിട്ടുണ്ട്. പദ്ധതിയില്‍ അംഗങ്ങളായ അകെ കുടുംബങ്ങളില്‍ 21.88 ലക്ഷം കുടുബങ്ങള്‍ക്കാണ് പ്രീമിയം തുകയുടെ ഒരു ഭാഗം കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. ബാക്കി 19.75 ലക്ഷം കുടുംബങ്ങളുടെ മുഴുവന്‍ പ്രീമിയം തുകയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. നാളിതുവരെ 9.59 ലക്ഷം ക്ലെയിമുകളിലായി 662.27 കോടി രൂപയുടെ സൗജന്യ ചികിത്സ തിരഞ്ഞെടുത്ത സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 402 ആശുപത്രികളില്‍ പദ്ധതി സേവനം ലഭ്യമാണ്. അതില്‍ 188 സര്‍ക്കാര്‍ ആശുപത്രികളും 214 സ്വകാര്യ ആശുപത്രികളുമാണുള്ളത്. ഒരു കുടുബത്തിന് ഒരു വര്‍ഷത്തില്‍ 5 ലക്ഷം വരെ ചികിത്സാ സഹായം ലഭിക്കുന്നതാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. രാജ്യത്തിലെ തന്നെ ഏറ്റവുമധികം രോഗികള്‍ക്ക് ഈ പദ്ധതിയനുസരിച്ച് ചികിത്സാ സഹായം നേടിക്കൊടുത്ത 6 ആശുപത്രികളും കേരളത്തിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഒന്നാം സ്ഥാനത്തും കോട്ടയം മെഡിക്കല്‍ കോളേജ് രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മൂന്നാം സ്ഥാനത്തുമെത്തിയിരുന്നു.

Dubai authorities urge caution amid unstable weather
UAE steps up Gaza relief efforts as winter storm intensifies
Dubai unveils unified platform to drive future innovation
ദുബായ് മെട്രോ ബ്ലൂ ലൈൻ മെഗാ പ്രോജക്ട്; റാസൽഖോറിൽ ഗതാഗത മാറ്റം
UAE announces new cut-off age for KG, Grade 1 school admissions
Dubai Police recognised as world’s most agile police force
UAE honours Professor Majed Chergui with 'Great Arab Minds' award
