വിവിധ മേഖലകളിലെ ആറ് വിജയികൾക്കായി ദുബായ്-ഇറ്റ് (Dubai-it) അവാർഡ് ദുബായ് കിരീടാവകാശിയും യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
ആശയങ്ങളെയും അഭിലാഷങ്ങളെയും റെക്കോർഡ് സമയത്തിനുള്ളിൽ, ഉയർന്ന ഗുണനിലവാരത്തോടെ പ്രായോഗിക ഫലങ്ങളാക്കി മാറ്റുക എന്ന ദുബായിയുടെ പ്രവർത്തന തത്വശാസ്ത്രം ഉൾക്കൊള്ളുന്ന അസാധാരണമായ നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ടാണ് ഈ പുരസ്കാരം നൽകുന്നത്.
സാമ്പത്തിക മേഖലയിലെ സ്ഥാപന വിഭാഗത്തിൽ എമിറേറ്റ്സ് എൻ.ബി.ഡി ക്കും, പ്രോജക്റ്റ് മാനേജർ വിഭാഗത്തിൽ ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ എക്സിക്യൂട്ടീവ് ചെയർമാനും സി.ഇ.ഒ.യുമായ അഹമ്മദ് ബിൻ സുലയേമിനും, റിയൽ എസ്റ്റേറ്റ് പ്രോജക്റ്റ് വിഭാഗത്തിൽ ഒമ്നിയാറ്റ് സ്ഥാപകൻ മഹ്ദി അംജദിനും പുരസ്കാരങ്ങൾ സമ്മാനിച്ചു.
സേവന മേഖലയിൽ ഖാലിദ് അൽ തായർ വികസിപ്പിച്ച ഔനാസ് (Ounass)-നും, സംരംഭക വിഭാഗത്തിൽ 'ഹ്യൂമന്ത്ര' (Humantra) സ്ഥാപകൻ ചാർലി റൈറ്റിനും പുരസ്കാരങ്ങൾ ലഭിച്ചു. ഹോസ്പിറ്റാലിറ്റി (ആതിഥേയത്വ) മേഖലയിൽ, ദുബായിൽ റെസ്റ്റോറന്റ് ശൃംഖല സ്ഥാപിച്ച ഷെഫ് ഇസു അനിക്കാണ് പുരസ്കാരം ലഭിച്ചത്.
ഓരോ മേഖലയിലും ദുബായിയുടെ പ്രവർത്തന തത്വശാസ്ത്രം പ്രാവർത്തികമാക്കുന്ന നേട്ടങ്ങളെ ഉയർത്തിക്കാട്ടാനാണ് ദുബായ്-ഇറ്റ് അവാർഡ് ആരംഭിച്ചത്.

ഷാർജയും ദുബായിയും തമ്മിലുള്ള യാത്ര കൂടുതൽ സുഗമമാകും
ജനുവരി 1 മുതൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ
H.H. Sheikh Mohammed praises Fujairah entity for topping government ranking
UAE unveils nol–Jaywan Cards for public transport riders
H.H. Sheikh Mohammed tours 12th edition of Gulfood Manufacturing
