കനത്ത മഴ ; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമെന്ന് ദുബായ് പോലീസ്

supplied

നൂതന രക്ഷാ വാഹനങ്ങൾ, ഹൈഡ്രോളിക് ഉപകരണങ്ങൾ, എമിറേറ്റ്സ് ഓക്ഷൻസുമായി സഹകരിച്ച് നൽകിയിട്ടുള്ള ഹെവി-ലിഫ്റ്റിംഗ് ക്രെയിനുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു

അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ  ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ പൂർണ്ണമായും സജ്ജമാണെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ് എമിറേറ്റിലുടനീളം കര, സമുദ്ര രക്ഷാ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും കാലാവസ്ഥയുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്ക് ദ്രുത പ്രതികരണം ഉറപ്പാക്കാൻ ഹത്ത ഉൾപ്പെടെ 13 കര രക്ഷാ കേന്ദ്രങ്ങളിലും ദുബായിയുടെ തീരപ്രദേശത്തെ 9 മറൈൻ കേന്ദ്രങ്ങളിലും 22 തന്ത്രപ്രധാന സ്ഥലങ്ങളിലും  ടീമുകളെ വിന്യസിച്ചിട്ടുണ്ടെന്ന് സെർച്ച് ആൻഡ് റെസ്‌ക്യൂ വകുപ്പ് ഡയറക്ടർ കേണൽ ഖാലിദ് അൽ ഹമ്മദി പറഞ്ഞു.

നൂതന രക്ഷാ വാഹനങ്ങൾ, ഹൈഡ്രോളിക് ഉപകരണങ്ങൾ, എമിറേറ്റ്സ് ഓക്ഷൻസുമായി സഹകരിച്ച് നൽകിയിട്ടുള്ള ഹെവി-ലിഫ്റ്റിംഗ് ക്രെയിനുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.മറൈൻ രക്ഷാ സംഘങ്ങൾ തീരപ്രദേശങ്ങളിലും താഴ്‌വരകളിലും പട്രോളിംഗ് നടത്തുന്നുണ്ടെന്നും അവർ   24 മണിക്കൂറും ജാഗ്രതയിലാണെന്നും കേണൽ ഖാലിദ് അൽ ഹമ്മദി അറിയിച്ചു.   അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ വിളിക്കാൻ  താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട് .

More from Local News

Blogs