കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ  ദുബായ് പോലീസ്

Dubai Police/X

 'ഈ വേനൽക്കാലത്ത് നമ്മുടെ കുട്ടികളുടെ സുരക്ഷ'  എന്ന പ്രചാരണ പരിപാടിയിലൂടെയാണ് ഓൺലൈൻ സുരക്ഷാ ഉറപ്പാക്കാൻ ദുബായ് പോലീസ് രംഗത്തെത്തിയത് . കുട്ടികൾ സന്ദർശിക്കുന്ന ലിങ്കുകൾ നിരീക്ഷിക്കണമെന്നും , സുരക്ഷിതമല്ലാത്ത ഉള്ളടക്കങ്ങളിൽ നിന്നോ ആശയവിനിമയങ്ങളിൽ നിന്നോ അവരെ സംരക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ  ദുബായ് പോലീസ്. ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലെ സൈബർ ഭീഷണികളെക്കുറിച്ച്  ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. വിഷയത്തിൽ  കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ദുബായ് പോലീസ് രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. 

 'ഈ വേനൽക്കാലത്ത് നമ്മുടെ കുട്ടികളുടെ സുരക്ഷ'  എന്ന പ്രചാരണ പരിപാടിയിലൂടെയാണ് ഓൺലൈൻ സുരക്ഷാ ഉറപ്പാക്കാൻ ദുബായ് പോലീസ് രംഗത്തെത്തിയത് . കുട്ടികൾ സന്ദർശിക്കുന്ന ലിങ്കുകൾ നിരീക്ഷിക്കണമെന്നും , സുരക്ഷിതമല്ലാത്ത ഉള്ളടക്കങ്ങളിൽ നിന്നോ ആശയവിനിമയങ്ങളിൽ നിന്നോ അവരെ സംരക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

വിനോദത്തിനപ്പുറമുള്ള അപകടങ്ങൾ ഒളിപ്പിച്ചുവയ്ക്കുന്ന ചില ഗെയിമിംഗ് ലിങ്കുകളുണ്ടെന്നും ചില ലിങ്കുകൾ അപരിചിതരുമായുള്ള സംഭാഷണങ്ങളിലേക്ക് നയിച്ചേക്കാമെന്നും അതിനാൽ കുട്ടികൾ എന്താണ് ബ്രൗസ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കുകയും എപ്പോഴും കാര്യങ്ങൾ അറിഞ്ഞിരിക്കുകയും ചെയ്യണമെന്നും ദുബായ് പോലീസ് കൂട്ടിച്ചേർത്തു. അനുയോജ്യമായ പ്രൈവസി സെറ്റിംഗ്‌സുകളും പാരന്റൽ കൺട്രോൾ  സംവിധാനങ്ങളും സജീവമാക്കാനും രക്ഷിതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്.

മാത്രമല്ല ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ സുഹൃത്തുക്കളുടെ പട്ടികയും ഗെയിമിനിടയിലുള്ള സംഭാഷണങ്ങളും രക്ഷിതാക്കൾ നിരീക്ഷിക്കണം. കൂടാതെ, അസ്വസ്ഥതയുണ്ടാക്കുന്ന ഏതെങ്കിലും സന്ദേശമോ ലിങ്കോ കോൺടാക്റ്റോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അത് റിപ്പോർട്ട് ചെയ്യാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. 

ഇലക്ട്രോണിക് ഗെയിമുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതികൾ "e-Crime" പ്ലാറ്റ്‌ഫോം വഴിയോ, 901 എന്ന നമ്പറിൽ വിളിച്ചോ, അല്ലെങ്കിൽ ദുബായ് പോലീസ് ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ സമർപ്പിക്കാമെന്ന് വനിതാ-ശിശു സംരക്ഷണ വിഭാഗം വ്യക്തമാക്കി.  

More from Local News

Blogs