കോവിൻ ആപ്പിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കിയോ കുടുംബാംഗങ്ങളുടെ അക്കൗണ്ട് വഴിയോ വാക്സിനേഷന് രജിസ്റ്റർ ചെയ്യാം.
ഇന്ത്യയിൽ പന്ത്രണ്ടിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷനും അറുപത് വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് വിതരണവും ഇന്നാരംഭിച്ചു. 2010 മാർച്ച് 15ന് മുമ്പ് ജനിച്ചവർക്കാണ് ഈ ഘട്ടത്തിൽ വാക്സിനേഷൻ നൽകുക. ഈ വിഭാഗത്തിലുള്ളവർക്കായി പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോവിൻ ആപ്പിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കിയോ കുടുംബാംഗങ്ങളുടെ അക്കൗണ്ട് വഴിയോ വാക്സിനേഷന് രജിസ്റ്റർ ചെയ്യാം. വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടത്തിയും രജിസ്ട്രേഷൻ നടത്താം. ബയോളജിക്കൽ ഇ കമ്പനി പുറത്തിറക്കുന്ന കോര്ബേവാക്സ് മാത്രമാണ് കുട്ടികളിൽ കുത്തിവെക്കുക. വാക്സിൻ തൽക്കാലം സർക്കാർ കുത്തിവയ്പു കേന്ദ്രങ്ങളിൽ മാത്രമേ ലഭ്യമാകൂ എന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 28 ദിവസത്തെ ഇടവേളയിലെ രണ്ട് ഡോസ് വാക്സിൻ കുത്തിവയ്പ് സൗജന്യമായിരിക്കും. രാവിലെ 9 മുതൽ റജിസ്ട്രേഷൻ ആരംഭിക്കും.
ജനുവരി മൂന്നിനാണ് രാജ്യത്ത് പതിനഞ്ച് വയസ്സിന് മുകളിലുള്ളവരിൽ വാക്സിനേഷൻ തുടങ്ങിയത്. ഈ വിഭാഗത്തിലെ അർഹരായ മുഴുവൻ പേരും ആദ്യ ഡോസ് സ്വീകരിച്ചു. പകുതി പേർ വാക്സീനേഷൻ പൂർത്തിയാക്കി. ഇതോടെയാണ് 12 വയസിന് മുകളിലുള്ളവർക്കും വാക്സീൻ നൽകാൻ തീരുമാനിച്ചത്. കരുതൽ എന്ന നിലയിലാണ് മുതിർന്ന പൗരന്മാർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഇതുവരെ മറ്റ് അസുഖങ്ങൾ ഉള്ള മുതിർന്ന പൗരന്മാർക്ക് മാത്രമാണ് കരുതൽ ഡോസ് നൽകിയിരുന്നത്. ഇത് മാറ്റി അറുപത് വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സീൻ നൽകാനാണ് തീരുമാനം.

Rain hits parts of UAE: Dubai Police issues public safety SMS alerts
Dubai's new road link to reduce travel time from 20 minutes to five
UAE relief teams conclude humanitarian mission in Sri Lanka
UAE, Serbia deepen ties with new political agreement
UAE strengthens child protection measures
Zayed Giving Caravans treat children, elderly in Pakistan
Dubai gears up for New Year celebrations
UAE braces for unsettled weather over coming week
