തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിച്ചു അവരെ ബോധവൽക്കരിക്കുന്നതിന് യുഎഇ നടപ്പിലാക്കുന്ന സാമൂഹിക സംരക്ഷണ സംവിധാനത്തിന്റെ ഭാഗമാണ് തൊഴിലാളി സംരക്ഷണ പദ്ധതി.
ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് 512 ദശലക്ഷം ദിർഹത്തിലധികം നഷ്ടപരിഹാരം വിതരണം ചെയ്ത് മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം. 2024-നും 2026-ലെ ആദ്യ പകുതിക്കുമിടയിൽ ജോലി നഷ്ടപ്പെട്ടവർക്കാണ് നഷ്ട പരിഹാരം നൽകിയത്. തൊഴിലാളി സംരക്ഷണ പദ്ധതിയിലൂടെ 2026-ലെ ആദ്യ പകുതിക്കുള്ളിൽ 320 ദശലക്ഷം ദിർഹത്തിലധികം വിതരണം ചെയ്‌തെന്നും, ഓരോരുത്തർക്കും ശരാശരി 7,000 ദിർഹം വീതം വച്ച് 44,000-ത്തിലധികം തൊഴിലാളികൾക്ക് പ്രയോജനം ലഭിച്ചെന്നും മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിച്ചു അവരെ ബോധവൽക്കരിക്കുന്നതിന് യുഎഇ നടപ്പിലാക്കുന്ന സാമൂഹിക സംരക്ഷണ സംവിധാനത്തിന്റെ ഭാഗമാണ് തൊഴിലാളി സംരക്ഷണ പദ്ധതി.
ബോധവൽക്കരണ പരിപാടികൾ 17 ഭാഷകളിൽ ലഭ്യമാണ് .1.3 ദശലക്ഷത്തിലധികം തൊഴിലാളികൾ പ്രത്യേക ബോധവൽക്കരണ പരിപാടികളിൽ നിന്ന് പ്രയോജനം നേടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ തൊഴിലാളികൾക്ക് നൽകുന്ന വാർഷിക ഉച്ചസമയ വിശ്രമ വേള നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പതിവ് ഫീൽഡ് ,ഡിജിറ്റൽ പരിശോധനകളും നടത്തുന്ന കാര്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Gargash highlights need to end region's 'indefinite' state
യുദ്ധവുമല്ല സമാധാനവുമല്ല എന്ന അവസ്ഥയിൽ തുടരാനാവില്ലെന്ന് ഡോ. അൻവർ ഗർഗാഷ്
UAE expresses support for Colombia after deadly earthquake
UAE thwarts cyberattacks targeting aviation, energy and education sectors
UAE's post-pandemic hiring recovery among world’s strongest
UAE Minister of State holds talks with President of Zimbabwe
