ദുബായ് പോലീസ് 2020 ൽ സുരക്ഷിതത്വം നൽകിയത്  31 ദശലക്ഷം യാത്രക്കാർക്ക്

25 ദശലക്ഷം ടൺ കാർഗോ  ദുബായ് പോലീസ് വിജയകരമായി നിരീക്ഷിക്കുകയും  ചെയ്തു

ദുബായ് പോലീസ് 2020 ൽ സുരക്ഷിതത്വം നൽകിയത്  31 ദശലക്ഷം യാത്രക്കാർക്ക്.  ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി നടത്തിയ എയർപോർട്ട് സെക്യൂരിറ്റി ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ വാർഷിക പരിശോധനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മാത്രമല്ല 
 25 ദശലക്ഷം ടൺ കാർഗോ  ദുബായ് പോലീസ് വിജയകരമായി നിരീക്ഷിക്കുകയും  ചെയ്തു. മാത്രമല്ല അപകടങ്ങളിൽ പരിക്കേറ്റ വ്യക്തികൾക്കരികിലേക്ക്  നിശ്ചിത സമയത്തിനുള്ളിൽ എത്തിച്ചേരാനും അവരെ സുരക്ഷിതരാക്കാനും ദുബായ് പോലീസിന് സാധിച്ചു.  90 ശതമാനം അപകടങ്ങൾ നടന്ന സ്ഥലങ്ങളിലേക്കും  40 കിലോമീറ്റർ പരിധിയിൽ 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാൻ പോലീസിന് സാധിച്ചു. കഴിഞ്ഞ വർഷം ദുബായ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി സെന്റർ 4311 ജീവനക്കാർക്കാണ് പരിശീലനം നൽകിയത്. ദേശീയ, അന്തർദേശീയ വിമാനത്താവള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ദുബായ് വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത്. മാത്രമല്ല 99 ശതമാനം ജീവനക്കാരുടെ സംതൃപ്തി സൂചിക  നിലനിർത്താനും ദുബായ് പോലീസിന് കഴിയുന്നുണ്ട്. 

More from Local News

Blogs