ദുബായിയുടെ സാമ്പത്തിക പ്രതിരോധശേഷിയും ആഗോള മത്സരശേഷിയും കൂടുതൽ ശക്തിപ്പെടുമെന്ന് ഷെയ്ഖ് ഹംദാൻ
ദുബായ് ബിസിനസ് മേഖലയ്ക്ക് 1.5 ബില്യൺ ദിർഹത്തിന്റെ അധിക പിന്തുണാ പാക്കേജിന് അംഗീകാരം നൽകി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മാർച്ചിൽ ആദ്യം 1 ബില്യൺ ദിർഹത്തിന്റെ പിന്തുണയ്ക്ക് അംഗീകാരം നൽകിയിരുന്നു. ഇതോടെ ആകെ പാക്കേജ് 2.5 ബില്യൺ ദിർഹമായി ഉയർന്നു,
ടൂറിസം, വ്യാപാരം, വിദ്യാഭ്യാസം, കസ്റ്റംസ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലായി 33 സംരംഭങ്ങൾ പുതിയ പാക്കേജിൽ ഉൾപ്പെടുന്നു. ഇതിലൂടെ ദുബായിയുടെ സാമ്പത്തിക പ്രതിരോധശേഷിയും ആഗോള മത്സരശേഷിയും കൂടുതൽ ശക്തിപ്പെടുമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.
സാമ്പത്തിക പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ എല്ലാ തീരുമാനങ്ങളും എടുക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tow truck driver dies during unloading accident in Dubai
Dubai renames street after historic landmark
ഈദ് അൽ അദ്ഹ;836 തടവുകാരെ മോചിപ്പിക്കാൻ ഷെയ്ഖ് മുഹമ്മദ് ഉത്തരവിട്ടു
H.H. Sheikh Mohammed pardons 836 prisoners
UAE aid convoy delivers over 195 tonnes of food aid to Gaza
