ദുബൈയിൽ ജൂൺ 1 മുതൽ പാർക്കിങ്ങിനും സാലിക്കിനും വാറ്റ്

ദുബൈയിൽ ജൂൺ 1 മുതൽ പാർക്കിൻ നൽകുന്ന പാർക്കിംഗ് സേവനങ്ങൾക്കും സാലിക്കിന്റെ കീഴിലുള്ള ടോൾ താരിഫ്, ആക്ടിവേഷൻ ഫീസ് എന്നിവയ്ക്കും 5 ശതമാനം മൂല്യവർധിത നികുതി

ദുബൈയിൽ ജൂൺ 1 മുതൽ പാർക്കിൻ നൽകുന്ന പാർക്കിംഗ് സേവനങ്ങൾക്കും സാലിക്കിന്റെ കീഴിലുള്ള ടോൾ താരിഫ്, ആക്ടിവേഷൻ ഫീസ് എന്നിവയ്ക്കും 5 ശതമാനം മൂല്യവർധിത നികുതി (വാറ്റ്) ബാധകമാകും. ബന്ധപ്പെട്ട സർക്കാർ അധികാരികളുമായും ബാധകമായ യുഎഇ നികുതി നിയന്ത്രണങ്ങളുമായും ഏകോപിപ്പിച്ചതിനെ തുടർന്നാണ് പ്രഖ്യാപനം നടത്തിയത്.

എല്ലായിടങ്ങളിലുമുള്ള  പാർക്കിംഗ്, സീസണൽ കാർഡുകൾ, പെർമിറ്റുകൾ, റിസർവേഷനുകൾ എന്നിവയ്ക്ക് വാറ്റ് ബാധകമാകുമെന്ന് പാർക്കിൻ പറഞ്ഞു.

More from Local News

Blogs